എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായത്. ഭീകരര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി സൂചനയുണ്ട്.
പശ്ചിമ ബംഗാളിലും കേരളത്തിലുമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ 9 അല്‍ഖാഇദ ഭീകരര്‍ പിടിയില്‍. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായത്. ഭീകരര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി സൂചനയുണ്ട്.
കേരളത്തില്‍ പെരുമ്പാവൂരില്‍ നിന്നാണ് മൂന്ന് പേര്‍ പിടിയിലായത്. ഇവരില്‍ മലയാളികളില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
അതിഥി തൊഴിലാളികള്‍ എന്ന വ്യാജേന ഇവര്‍ പെരുമ്പാവൂരില്‍ ഒളിച്ചുകഴിയുകയായിരുന്നു. ഇന്നലെ 12 ഇടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 9 പേര്‍ പിടിയിലായത്.