സി ബി ഐ ഡയറക്ടർ സ്ഥാനത്തു നിന്ന് അലോക് വർമയെ മാറ്റാനുള്ള ഉന്നതാധികാര്യ സമിതിയുടെ തീരുമാനം തിടുക്കത്തിൽ ആയി പോയെന്നു റിട്ടയേർഡ് ജസ്റ്റിസ് എ കെ പട്നയിക്. വെർമക്കെതിരെ സി വി സി അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി
എ കെ പട്നായിക്കിനെ ആയിരുന്നു നിയോഗിച്ചത്. അഴിമതി കേസിൽ വെർമക്കെതിരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലാ എന്നും പട്നായിക്ക് വ്യക്തമാക്കി. സിവിസി റിപ്പോർട് തന്റെ നിഗമനങ്ങൾ അല്ലാ എന്നും പട്നായിക് ഇംഗ്ലീഷ് ദിനപത്രത്തോടു പറഞ്ഞു.
Related News
കാണാതായ പ്ലസ്ടു പരീക്ഷാ ഉത്തരക്കടലാസ് കണ്ടെത്തി
കൊല്ലം മുട്ടറ സ്കൂളിലെ വിദ്യാത്ഥികളുടെ കാണാതായ ഉത്തരക്കടലാസുകൾ തിരിച്ചു കിട്ടി. തിരുവനന്തപുരത്തെ റെയിൽവേ വാഗണിന്റെ അകത്ത് നിന്നാണ് ഉത്തരക്കടലാസുകൾ ലഭിച്ചത്. തപാൽ വകുപ്പ് ഉത്തരക്കടലാസുകൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ഉത്തരക്കടലാസ് കാണാതായ സംഭവവും, തപാൽ വകുപ്പിന്റെ വീഴ്ചയും ഉൾപ്പെടെ മീഡിയ വണ് ആണ് പുറത്ത് കൊണ്ടുവന്നത്. 27 ദിവസത്തിനു ശേഷമാണ് ഉത്തരക്കടലാസുകൾ തിരിക്കെ ലഭിച്ചത്. 9-ാം തിയതി എറണാകുളത്ത് നിന്നും പാലക്കാട്ടേക്ക് അയച്ച ഉത്തരക്കടലാസ് കോയമ്പത്തൂരിലെത്തി. അവിടെ നിന്നും ട്രെയിൻ മാർഗം പാലക്കാട്ടേക്ക് അയച്ച ഉത്തരക്കടലാസുകൾ പാലക്കാട് […]
അയല്രാജ്യങ്ങള്ക്ക് പുതുവത്സര ആശംസകള് നേര്ന്ന് നരേന്ദ്രമോഡി
അയല്രാജ്യങ്ങള്ക്ക് പുതുവത്സരാശംസകള് നേര്ന്ന് ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാകിസ്താന് ഒഴികെയുള്ള രാജ്യങ്ങള്ക്കാണ് പ്രധാനമന്ത്രി ആശംസ നേര്ന്നത്. ഫോണിലൂടെയാണ് പ്രധാനമന്ത്രി ആശംസ നേര്ന്നതെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ഇന്ത്യയുടെ ‘നൈബര്ഹുഡ് ഫസ്റ്റ്’ അയല്രാജ്യ നയത്തിന്റെ പട്ടികയിലുള്ള രാജ്യങ്ങള്ക്കാണ് ആശംസ നേര്ന്നത്. ഈ പട്ടികയില് ചൈന ഇല്ല. പുതുവര്ഷത്തില് അഭിവൃദ്ധിയും സന്തോഷവും സമാധാനവുമുണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. എന്നാല് പാകിസ്താന് പ്രധാനമന്ത്രിയുടെ ആശംസ ഇന്ത്യക്കും ലഭിച്ചിട്ടില്ല. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, നേപ്പാള് പ്രധാനമന്ത്രി കെ പി ഒലി, […]
തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്
തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന് നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. കടല്ക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് സൗജന്യ റേഷന്. തടവുകാര്ക്ക് പരോള് അനുവദിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ശിപാര്ശയും മന്ത്രിസഭ അംഗീകരിച്ചു. അതേസമയം ബംഗാള് ഉള്ക്കടലില് രൂപം കൊണ്ട ന്യൂനമര്ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില് തീവ്ര ന്യൂനമര്ദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്നാട്ടില് തിങ്കളാഴ്ച മണിക്കൂറില് 115 കിലോ മീറ്റര് വേഗതയില് ചുഴലിക്കാറ്റ് വീശാന് സാധ്യതയുള്ളതായും മുന്നറിയിപ്പ്. കേരളത്തില് ഞായറും തിങ്കളും 60 […]