മോദി സര്‍ക്കാരിന്റെ കശ്മീര്‍ നയത്തില്‍ കൈയ്യടിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണി. കശ്മീര്‍ ഒരു തുടക്കമാണ്. നാഗാലാന്റ് ഉള്‍പ്പെടെ പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങളുടെ കാര്യത്തിലും ഇത് ആവര്‍ത്തിക്കില്ലെന്ന് പറയാനാവില്ല. സംവരണം ഉള്‍പ്പെടെ മറ്റു ഭരണഘടനാ വ്യവസ്ഥകളും ഭീഷണിയിലാണെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു. കെ.പി.സി.സി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
Related News
മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസ്; ശിക്ഷാ വിധി ഇന്ന്
മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന് കൊല്ലപ്പെട്ട കേസിൽ ശിക്ഷാ വിധി ഇന്ന്.15 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്.കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, അജയ് സേഥി എന്നിവര്‍ കുറ്റക്കാരാണെന്നു കഴിഞ്ഞ 18നു കോടതി വിധിച്ചിരുന്നു. ആദ്യ 4 പ്രതികള്‍ക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ശിക്ഷ വിധിക്കും മുന്‍പു പ്രതികളുടെ പശ്ചാത്തലവും ജയിലിലെ പെരുമാറ്റവും ഉള്‍പ്പെടെ വ്യക്തമാക്കുന്ന പ്രീ സെന്റന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശം […]
ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു; പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെ
മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ വലിയ തിരക്ക്. തൊണ്ണൂറായിരം പേരാണ് ഇന്ന് വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ വെർച്വൽക്യു ബുക്കിങ് എൺപതിനായിരത്തിൽ താഴെ മാത്രമായിരുന്നു.ചൊവ്വാഴ്ച രാത്രി നട അടയ്ക്കുമ്പോൾ പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെയുണ്ടായിരുന്നു. പതിനെട്ടാംപടി കയറാൻ 16 മണിക്കൂർ വരെ കാത്തുനിന്ന് തീർഥാടകർ വലഞ്ഞു. ഇതിനു പുറമേ പമ്പയിൽ തടഞ്ഞു നിർത്തിയവർ, വഴികളിൽ വാഹനങ്ങൾ പിടിച്ചിട്ടതു മൂലം കുടുങ്ങിയവർ തുടങ്ങി എല്ലാവരും ഇന്നലെ പുലർച്ചെ ദർശനത്തിനെത്തി. കൂടാതെ […]
ഡൽഹി വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ വേട്ട
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ വേട്ട. 15 കോടി വിലമതിക്കുന്ന ഒരു കിലോഗ്രാം കൊക്കെയ്ൻ കസ്റ്റംസ് പിടിച്ചെടുത്തു. കള്ളക്കടത്തിൽ സിംബാബ്വെ സ്വദേശിനിയെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. അഡിസ് അബാബയിൽ നിന്ന് ഇ.ടി-688 വിമാനത്തിലാണ് സിംബാബ്വെ സ്വദേശിനി ഡൽഹിയിൽ എത്തിയത്. 1015 ഗ്രാം കൊക്കെയ്ൻ ഡൽഹി എയർപോർട്ട് കസ്റ്റംസ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. ചെരുപ്പിനുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചതെന്നാണ് വിവരം. ജൂലൈ 13ന് വിയറ്റ്നാമിൽ നിന്ന് […]