India National

അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആഭ്യന്തര വകുപ്പായിരിക്കും അജിത് പവാറിന് ലഭിക്കുകയെന്നാണ് സൂചന. കോണ്‍ഗ്രസില്‍ നിന്ന് പത്ത് പേരായിരിക്കും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പെടെ 36 പേര്‍ ഇന്ന് ചുമതലയേല്‍ക്കും. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ക്യാബിനറ്റ് മന്ത്രിയായി ചുമതലയേല്‍ക്കും. തിരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നിയമസഭ മന്ദിരത്തില്‍ പൂര്‍ത്തിയായി.