അജിത് പവാര്‍ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിനെ കൂടതെ 35 മന്ത്രിമാരാണ് ഇന്ന് അധികാരമേല്‍ക്കുന്നത്. ആദിത്യ താക്കറെയും മന്ത്രി സഭയില്‍ എത്തുമെന്ന് സൂചനയുണ്ട്.നവംബര്‍ 28 ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാടി സര്‍ക്കാര്‍ അധികാരമേറ്റ് 32 ദിവസത്തിനു ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്.മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ശേഷം രണ്ടാം തവണയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുന്നത്.
Related News
പ്രണയാഭ്യർഥന നിരസിച്ചു; തിരുവനന്തപുരത്ത് യുവതിക്ക് വെട്ടേറ്റു
തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്ത് വെച്ച് നഴ്സിന് വെട്ടേറ്റു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ നഴ്സ് പുഷ്പയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഒട്ടോ ഡ്രൈവറായ നിധിന് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം.
ഇടനിലക്കാരുടെ ഇടപെടലുകള്‍ കയർ ഉൽപ്പന്ന മേഖലയെ തകർക്കുന്നതായി പരാതി
ഇടനിലക്കാരുടെ ഇടപെടലുകള്‍ കയർ ഉൽപ്പന്ന മേഖലയെ തകർക്കുന്നതായി പരാതി. കയർ ഉൽപാദക സൊസൈറ്റികൾക്ക് ഓർഡർ കുറഞ്ഞതോടെ ഇത് മുതലാക്കി കമ്പനികളിൽ നിന്ന് കുറഞ്ഞ വിലക്ക് ഓർഡർ സ്വീകരിച്ച് നെയ്ത്തുടമകൾക്ക് നൽകുകയാണ് ഇടനിലക്കാർ. ഇതിനെ തുടർന്ന് നെയ്ത്തുടമകൾക്ക്, കുറഞ്ഞ വിലയ്ക്ക് കയർ ഉൽപ്പന്നങ്ങൾ കമ്പനികൾക്ക് വിൽക്കേണ്ട അവസ്ഥയാണ്. ഇടനിലക്കാർ കമ്പനികളിൽ നിന്ന് ഓർഡർ സ്വീകരിച്ച് കുറഞ്ഞ വിലക്ക് നെയ്ത്തുടമകൾക്ക് നൽകുന്നത് പതിവായിരുന്നു. ഉടമകൾ ഇവർക്ക് 3% കമ്മീഷനും കൊടുക്കണം. കയർ ഉൽപ്പന്ന മേഖലയിലെ ചൂഷണം തടയുന്നതിന് വി.എസ് സർക്കാരാണ് […]
അച്ഛൻ്റെ തല്ല് ഭയന്ന് വീടുവിട്ടിറങ്ങിയ 12 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
അച്ഛൻ്റെ തല്ല് ഭയൻ വീടുവിട്ടിറങ്ങിയ 12 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ഉത്തർ പ്രദേശിലെ കനൂജ് ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. 12 വയസുകാരനായ പ്രിൻസ് ആണ് മരിച്ചത്. കുട്ടിയുടെ ശരീരം മുഴുവൻ തെരുവുനായ്ക്കൾ കടിച്ചുകീറിയ പാടുകളുണ്ടായിരുന്നു. ഒറ്റപ്പെട്ട ഒരു സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. 4 ദിവസത്തിനിടെ മൂന്നാം തവണയാണ് യുപിയിൽ കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾ കൊലപ്പെടുത്തുന്നത്. മയക്കുമരുന്നിന് അടിമയാണ് പ്രിൻസിൻ്റെ പിതാവ് ഓംകാർ. ഇയാൾ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഭാര്യയെയും മകനെയും നിരന്തരം തല്ലുമായിരുന്നു. സംഭവ ദിവസവും പ്രിൻസിനെ ഓംകാർ […]