നടൻ അജിത് കുമാറിന്റെ പിതാവ് പി.എസ് മണി അന്തരിച്ചു. അദ്ദേഹത്തിന് 85 വയസ്സായിരുന്നു. പാലക്കാട് സ്വദേശിയായാണ്. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ച് കാലങ്ങളായി ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്കാര ചടങ്ങുകൾ രാവിലെ ബസന്റ് നെഗർ ശ്മശാനത്തിൽ നടന്നു. സിനിമാപ്രവര്‍ത്തകരും അജിത്തിന്റെ ആരാധകരുമടക്കം ഒട്ടേറെപേര്‍ പി സുബ്രഹ്മണ്യത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
