രാജ്യത്താകമാനം വിദ്യാര്‍ഥികള്‍ക്കു നേരെ നടന്നു വരുന്ന സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ രാജ്യാന്തരതലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ക്യാമ്പസിന് പുറത്ത് നിന്ന് ഉൾപ്പെടെയുള്ള എബിവിപി- ആർ എസ് എസ് ഗുണ്ടാസംഘം വിദ്യാര്‍ഥികളേയും അധ്യാപകരെയും ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയവും രാജ്യത്ത് എതിർശബ്ദങ്ങളെ അടിച്ചൊതുക്കുന്ന നയം ജനാധിപത്യവിരുദ്ധവും പ്രാകൃതവുമാണ്. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അറിയിച്ചു.






