പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും പുതിയ യൂണിഫോം പുറത്ത് വിട്ട് എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യയുടെ ലോഗോയിൽ ഉൾപ്പടെ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ യൂണിഫോമും പരിഷ്കരിച്ചിരിക്കുന്നത്. പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്രയാണ് എയർ ഇന്ത്യ ജീവനക്കാർക്കായി യൂണിഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എയർലൈനിലെ കാബിൻ ക്രൂ അംഗങ്ങളായ വനിതകൾ മോഡേൺ രീതിയിലുള്ള ഓംബ്രെ സാരിയും പുരുഷൻമാർ ബന്ദ്ഗാലയും ധരിക്കും. പൈലറ്റുമാർക്ക് കറുത്ത നിറത്തിലുള്ള സ്യൂട്ടുകളാണ് ഒരുക്കിയിരിക്കുന്നത്. 60 വർഷത്തെ എയർ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ജീവനക്കാരുടെ യൂണിഫോം മാറ്റുന്നത്.
സ്ത്രത്തിൽ എയർ ഇന്ത്യയുടെ പുതിയ ലോഗോയായ വിസ്തയും ചേർത്തിട്ടുണ്ട്. എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 ന്റെ സർവീസ് ആരംഭിക്കുന്നതോടെയാണ് ജീവനക്കാർ പുതിയ യൂണിഫോമിലേക്ക് മാറുക.