India National

എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചു

എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചു. തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ സര്‍വീസുകള്‍ മുടങ്ങിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 3.30 മുതല്‍ എയര്‍ ഇന്ത്യയുടെ സീത (SITA) സെര്‍വര്‍ തകരാറിലാണെന്നായിരുന്നു വിവരം. കേരളത്തിലെ വിമാനത്താവളങ്ങളിലും പ്രതിസന്ധി നേരിട്ടു.

തകരാറിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ വിവിധ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23നും സമാന സംഭവമുണ്ടായിട്ടുണ്ട്. സാങ്കേതിക തകരാര്‍ മൂലം അന്ന് ഇരുപത്തഞ്ചോളം സര്‍വീസുകളാണ് വൈകിയത്.