കര്‍ഷക സമരം കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കാര്‍ഷിക നിയമം പഠിക്കാന്‍ വിദഗ്ത സമിതിയെ രൂപീകരിക്കണം. സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ നിയമം സ്റ്റേ ചെയ്തുകൂടേയെന്നും കോടതി ചോദിച്ചു.
കൂടിയാലോചനകള്‍ നടത്താതെ നിയമമുണ്ടാക്കിയതാണ് സമരത്തിന് കരമായതെന്നും കോടതി വിമര്‍ശിച്ചു. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ 3 അംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇതിനിടയിലായിരുന്നു കോടതിയുടെ വിമര്‍ശനം.
കര്‍ഷക സമരം തടയാനാകില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, കര്‍ഷകരുമായി ചര്‍ച്ച നടക്കുന്നുവെന്ന് പറഞ്ഞിട്ടും തീരുമാനമാകാത്തത് എന്താണെന്ന് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.
എന്നാല്‍ ചില സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പറയുന്നത് കേട്ട് നിയമം പന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.