ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്
നാവിക സേനയിൽ സ്ത്രീ പുരുഷ സമത്വം വേണമെന്ന് സുപ്രീംകോടതി. നാവിക സേനയില്‍ വനിതകള്‍ക്കും സ്ഥിരം കമ്മീഷന്‍ ഉറപ്പുവരുത്തണം. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.
കുറഞ്ഞ പ്രവൃത്തി പരിചയമുള്ളവർക്ക് നാവിക സേനയിൽ സ്ഥിരം കമ്മീഷൻ നിയമനം നല്‍കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി. സ്ത്രീകളായത് കൊണ്ട് മാത്രം കമ്മീഷന്‍ നിയമനം നിഷേധിക്കുന്നത് വിവേചനപരമാണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, അജയ് റസ്തോഗി എന്നിവരടങ്ങിയ ബഞ്ച് വിധിച്ചു. പുരുഷന്മാരെ പോലെ സ്ത്രീകൾക്കും നല്ല കപ്പൽ സഞ്ചാരം സാധ്യമാണ്.
ശാരീരികമായും മാനസികമായും ദൌര്‍ബല്യങ്ങളുള്ളവരാണ് സ്ത്രീകളെന്ന സര്‍ക്കാര്‍ വാദം സ്ത്രീകളെക്കുറിച്ചുള്ള തെറ്റായ വാര്‍പ്പുമാതൃകയാണെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീകൾക്ക് സ്ഥിരം കമ്മീഷന്‍ നിയമനം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേന്ദ്രം സമര്‍പ്പിച്ച അപ്പീല്‍ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. മൂന്ന് മാസത്തിനകം വിധി നടപ്പാക്കണമെന്നും കോടതി വിധിച്ചു.