India National

അടുത്ത വര്‍ഷത്തെ അവധി ദിനങ്ങള്‍ ഉത്തരവായി

2020-ലെ പൊതുഅവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും നിശ്ചയിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. എല്ലാ ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചകളും അവധിയായിരിക്കും. അവധി, തിയതി, ദിവസം എന്ന ക്രമത്തില്‍:

മന്നം ജയന്തി (ജനുവരി രണ്ട്, വ്യാഴം), ശിവരാത്രി (ഫെബ്രുവരി 21, വെള്ളി), പെസഹ വ്യാഴം (ഏപ്രില്‍ ഒന്‍പത്, വ്യാഴം), ദു:ഖവെള്ളി (ഏപ്രില്‍ 10, വെള്ളി), വിഷു /ഡോ. ബി. ആര്‍.അംബേദ്കര്‍ ജയന്തി (ഏപ്രില്‍ 14, ചൊവ്വ), മേയ് ദിനം (മേയ് ഒന്ന്, വെള്ളി), കര്‍ക്കടകവാവ് (ജൂലൈ 20, തിങ്കള്‍), ബക്രീദ്* (ജൂലൈ 31, വെള്ളി), സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ് 15, ശനി), അയ്യന്‍കാളി ജയന്തി (ആഗസ്റ്റ് 28, വെള്ളി), മുഹറം* (ആഗസ്റ്റ് 29, ശനി), തിരുവോണം (ആഗസ്റ്റ് 31, തിങ്കള്‍), മൂന്നാം ഓണം (സെപ്റ്റംബര്‍ 1, ചൊവ്വ), നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി (സെപ്റ്റംബര്‍ 2, ബുധന്‍), ശ്രീകൃഷ്ണ ജയന്തി (സെപ്റ്റംബര്‍ 10, വ്യാഴം), ശ്രീനാരായണ ഗുരു സമാധി (സെപ്തംബര്‍ 21, തിങ്കള്‍), ഗാന്ധിജയന്തി (ഒക്ടോബര്‍ രണ്ട്, വെള്ളി), മഹാനവമി (ഒക്ടോബര്‍ 24, ശനി), വിജയദശമി (ഒക്ടോബര്‍ 26, തിങ്കള്‍), മിലാദി ഷെരീഫ്* (ഒക്‌ടോബര്‍ 29, വ്യാഴം), ക്രിസ്മസ് (ഡിസംബര്‍ 25, വെള്ളി).

ഞായറാഴ്ച വരുന്ന അവധികള്‍: റിപ്പബ്ലിക് ദിനം (ജനുവരി 26), ഈസ്റ്റര്‍ (ഏപ്രില്‍ 12), ഈദുല്‍ഫിത്തര്‍/ റംസാന്‍* (മെയ് 24), ഒന്നാം ഓണം (ആഗസ്റ്റ് 30),

രണ്ടാം ശനിയാഴ്ചയിലെ അവധി: ദീപാവലി (നവംബര്‍ 14)

നിയന്ത്രിത അവധികള്‍: അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (മാര്‍ച്ച്‌ 12, വ്യാഴം), ആവണി അവിട്ടം (ആഗസ്റ്റ് 3, തിങ്കള്‍), വിശ്വകര്‍മ ദിനം (സെപ്തംബര്‍ 17, വ്യാഴം).