മനസിന്റെ സൌന്ദര്യത്തിലാണ് കാര്യമെന്ന് പറയാറുണ്ടെങ്കിലും വിവാഹക്കമ്പോളത്തില്‍ എത്തുമ്പോള്‍ പലരുടെയും മട്ടും ഭാവവും മാറും. കാലങ്ങളായി പറഞ്ഞുവെച്ച സൌന്ദര്യബോധങ്ങള്‍ക്കാവും അവിടെ മുന്‍തൂക്കം. പോരാത്തതിന് സൌന്ദര്യത്തിനൊപ്പം സ്വര്‍ണവും പണവും കൂടി കണക്കു പറഞ്ഞ് വാങ്ങും. പക്ഷേ ചിലരെങ്കിനും ഇതിനെല്ലാം അപവാദമായി കടന്നുവരും. അത്തരമൊരു പ്രണയത്തിന്റെയും വിവാഹത്തിന്റെയും കഥ പറയുകയാണ് ആസിഡ് അറ്റാക്ക് സര്‍വൈവറായ ലളിതയും അവരുടെ ഭര്‍ത്താവും. ഹ്യൂമൻസ് ഓഫോ ബോംബെ എന്ന ഫേസ്ബുക്ക് പേജിലെ ലളിതയുടെ ഭര്‍ത്താവിന്റെ ഈ കുറിപ്പില്‍ അത്രമേല്‍ പ്രണയം നിറഞ്ഞുനില്‍ക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഞാന്‍ ബാങ്കിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ഒരു ഫോൺ വന്നത്. എന്റെ അമ്മയോട് സംസാരിക്കണം എന്നായിരുന്നു വിളിച്ച പെണ്‍കുട്ടിയുടെ ആവശ്യം. നിങ്ങൾക്ക് നമ്പർ തെറ്റി പോയതാകാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. കാരണം, അമ്മ എന്റെയൊപ്പമല്ല, ഗ്രാമത്തിലാണ് താമസം. ശരിയായ ആളുടെ നമ്പര്‍ കണ്ടെത്താന്‍ ഞാന്‍ വേണമെങ്കില്‍ സഹായിക്കാമെന്ന് പറഞ്ഞു. ക്ഷമിക്കണം സഹോദരാ എന്നു പറഞ്ഞ് അവർ ഫോൺവെച്ചു. ഞാന്‍ തിരികെ വിളിച്ച് അവളാരാണെന്ന് അന്വേഷിച്ചു.
അന്ന് ആദ്യമായി ഞങ്ങൾ കണ്ടു. അവൾ മുഖത്തു നിന്നും ദുപ്പട്ടയെടുത്തു. ഞാൻ സിനിമയിലെ നായകനൊന്നുമല്ല, എനിക്ക് അഭിനയിക്കാനും അറിയില്ലായിരുന്നു. ഒരു നിമിഷം ഞാൻ ഭയന്നു. പക്ഷെ അവളുടെ നിഷ്കളങ്കമായ ചിരി എന്നെ ആകർഷിച്ചു. ആ നിമിഷം ഞാന്‍ തിരിച്ചറിയുകയായിരുന്നു, അവളെയല്ലാതെ മറ്റാരെയും എനിക്ക് വിവാഹം കഴിക്കാനാവില്ലെന്ന്.
അതിനുശേഷം എനിക്ക് അവളെക്കുറിച്ച് ചിന്തിക്കാതിരിക്കാനായില്ല. പതിനഞ്ച് ദിവസം കഴിഞ്ഞ് ഞാന്‍ വീണ്ടും വിളിച്ചു, അവളെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. പിന്നെപ്പിന്നെ പതിയെ ഞങ്ങൾ എല്ലാ ദിവസവും വിളിക്കാനും സംസാരിക്കാനും തുടങ്ങി. ഒരു മാസത്തിന് ശേഷം അവളെന്നോട് പറഞ്ഞു, അധിക കാലം ഞാൻ ഇതുപോലെ ഫോണ്‍ ചെയ്യുമെന്ന് തോന്നുന്നില്ലെന്ന്. അവള്‍ എന്താണെന്ന് പറഞ്‍തെന്ന് അപ്പോഴെനിക്ക് മനസിലായില്ല. പിറ്റേന്ന് എന്താണ് അങ്ങനെ പറയാന്‍ കാരണമെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു, അവളുടെ മുഖം പൊള്ളിപ്പോയിരിക്കുകയാണെന്ന്. അതിനെന്താണെന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. നിങ്ങൾ എന്നെ കണ്ടാൽ ഭയന്നു പോകുമെന്നായിരുന്നു അവളുടെ മറുപടി. ഞാനങ്ങനെയുള്ള ഒരാളല്ലെന്ന് ഞാന്‍ പറഞ്ഞു.
അങ്ങനെ ഞാന്‍ അവളെ കാണാന്‍ തീരുമാനിച്ചു. ഒരു സുഹൃത്തിനെയും ഒപ്പം കൂട്ടി അവളുടെ ഗ്രാമത്തിലേക്ക് പുറപ്പെട്ടു. അന്ന് ആദ്യമായി ഞങ്ങൾ കണ്ടു. അവൾ മുഖത്തു നിന്നും ദുപ്പട്ടയെടുത്തു. ഞാൻ സിനിമയിലെ നായകനൊന്നുമല്ല, എനിക്ക് അഭിനയിക്കാനും അറിയില്ലായിരുന്നു. ഒരു നിമിഷം ഞാൻ ഭയന്നു. പക്ഷെ അവളുടെ നിഷ്കളങ്കമായ ചിരി എന്നെ ആകർഷിച്ചു. ആ നിമിഷം ഞാന്‍ തിരിച്ചറിയുകയായിരുന്നു, അവളെയല്ലാതെ മറ്റാരെയും എനിക്ക് വിവാഹം കഴിക്കാനാവില്ലെന്ന്.
‘നീ ഇത് എങ്ങനെ കൈകാര്യം ചെയ്യും..?’ ‘എങ്ങനെ നിന്‍റെ വധുവിനെ മറ്റുള്ളവരുടെ മുന്നില്‍ കാണിക്കും..?’ എന്നൊക്കെ പലരും എന്നോട് ചോദിച്ചു. സ്നേഹം എന്താണെന്ന് അവര്‍ സ്വയം കണ്ടറിയട്ടെ എന്ന് കരുതി, എല്ലാത്തിനും മറുപടിയായി ഞാനന്ന് വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു.
‘നീ ഇത് എങ്ങനെ കൈകാര്യം ചെയ്യും..?’ ‘എങ്ങനെ നിന്‍റെ വധുവിനെ മറ്റുള്ളവരുടെ മുന്നില്‍ കാണിക്കും..?’ എന്നൊക്കെ പലരും എന്നോട് ചോദിച്ചു. സ്നേഹം എന്താണെന്ന് അവര്‍ സ്വയം കണ്ടറിയട്ടെ എന്ന് കരുതി, എല്ലാത്തിനും മറുപടിയായി ഞാനന്ന് വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു. ആളുകള്‍ എന്തെല്ലാം പറഞ്ഞാലും അത് ഞങ്ങളെ ബാധിക്കില്ല. കാരണം, ഇത് അവരെ ബാധിക്കുന്ന വിഷയമേയല്ല, എന്‍റെയും അവളുടെയും ജീവിതമാണ്.
നിങ്ങള്‍ക്ക് വേണ്ടിയുള്ള ഒരാളെ എവിടെ വച്ചാണ് നിങ്ങള്‍ കണ്ടെത്തുക എന്ന് നിങ്ങള്‍ക്കറിയില്ല. പക്ഷേ ആ കണ്ടെത്തലാവും നമുക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനം. അവളും ഞങ്ങളുടെ മകനുമാണ് എനിക്ക് കിട്ടിയ ആ ഏറ്റവും വലിയ സമ്മാനം. അവളെപ്പോഴും എല്ലാവര്‍ക്കും പ്രചോദനമായി മാറുന്ന പെണ്‍കുട്ടിയാണ്, സത്യസന്ധയാണ്, കരുണയുള്ളവളാണ്, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരിയാണ്. കാരണം, ഞാനവളുടെ ഹൃദയം കണ്ടു. അതിലാണ് കാര്യം. അവള്‍ എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവളാണ്.