India National

വരാണസിയിലെ സംസ്കൃത സര്‍വകലാശാലയില്‍ എല്ലാ സീറ്റിലും തോറ്റ് എ.ബി.വി.പി

മോദിയുടെ മണ്ഡലമായ വാരണാസിയിലെ സംപൂര്‍ണനാഥ് സംസ്‌കൃത വിശ്വവിദ്യാലയ സര്‍വകലാശാലയിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാണംകെട്ട് എ.ബി.വി.പി. എല്ലാ സീറ്റുകളിലും എ.ബി.വിപി പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും വിജയിച്ചു.

യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ സ്ഥാനാര്‍ഥി ശിവം ശുക്ല എ.ബി.വി.പിയുടെ ഹര്‍ഷിത് പാണ്ഡെയെ തോല്‍പ്പിച്ചു. ശിവം ശുക്ല 709 വോട്ടുകള്‍ നേടിയപ്പോള്‍ ഹര്‍ഷിത് പാണ്ഡെയ്ക്ക് ലഭിച്ചത് 224 വോട്ടുകള്‍ മാത്രമാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഗൗരവ് ദുബെയെ തോല്‍പ്പിച്ച് അവ്‌നിഷ് പാണ്ഡെ തെരഞ്ഞെടുക്കപ്പെട്ടു. ഇതും വലിയ മാര്‍ജിനില്‍ തന്നെയാണ് വിജയം. സംഘര്‍ഷ സാധ്യതയെത്തുടര്‍ന്ന് പൊലീസ് സംരക്ഷണത്തിലാണ് വിജയിച്ച സ്ഥാനാര്‍ഥികളെ വീടുകളിലേക്ക് അയച്ചത്.