India National

മോദിക്കും രാഹുലിനും മലയാളിയുടെ ചലഞ്ച്

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് വമ്പന്‍മാര്‍ക്കെതിരെ മത്സരിക്കാനൊരുങ്ങുകയാണ് ഒരു മലയാളി. എറണാകുളം ചെറായി സ്വദേശിയായ ആഷിന്‍ നേരിടാനാരുങ്ങുന്ന ആ വമ്പന്‍മാരുടെ പേരു കേട്ടാല്‍ ആരും ഒന്നു ഞെട്ടും. വ്യക്തമായ ഉദ്ദേശലക്ഷ്യത്തോടെയാണ് ഈ യുവസംരഭകന്‍ തെരെഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമാണ് ആഷിന്‍ നേരിടാന്‍ ഒരുങ്ങുന്ന വമ്പന്‍മാര്‍. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ ബാനറിലാണ് ആഷിന്‍ വാരണാസിയിലും അമേഠിയിലും മത്സരിക്കുന്നത്. സാധാരണക്കാരുടെ ശബ്ദം രാജ്യത്തെ പ്രമുഖ നേതാക്കളുടെ മുമ്പിലെത്തിക്കുകയാണ് തന്‍റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഈ യുവാവ് ലക്ഷമിടുന്നത്.രാഹുല്‍ ഗാന്ധിക്കും നരേന്ദ്ര മോദിക്കും എതിരെ വിജയമൊന്നും ആഷിന്‍ സ്വപ്നം കാണുന്നില്ല. മറിച്ച് 2 ലക്ഷം വരെ വോട്ട് നേടി തന്‍റെ സാന്നിധ്യ അറിയിക്കാന്‍ കഴിയുമെന്ന പ്രതാശ മാത്രം.ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും വഴിയുള്ള പ്രചരണത്തിലാണ് ആഷിന്‍ കൂടുതലായും ശ്രദ്ധ കേന്ദീകരിക്കുന്നത്. 2011 ലാണ് യുവസംരഭകരുടെ കൂട്ടയ്മയില്‍ ഗാന്ധിയന്‍ പാര്‍ട്ടി രൂപീകൃതമാകുന്നത്. രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.