ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷം നേടിയ ആം ആദ്മി പാര്‍ട്ടി, ഉടന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത്തവണത്തെ ശ്രദ്ധേയരായ സ്ഥാനാര്‍ഥികളായിരുന്ന അതിഷി മര്‍ലേന, രാഘവ് ചന്ദ തുടങ്ങിയവര്‍ക്ക് മന്ത്രി പദം നല്‍കിയേക്കും.
ഹാട്രിക് വിജയവുമായി അരവിന്ദ് കെജ്‍രിവാൾ വീണ്ടും എത്തുമ്പോള്‍ പ്രതീക്ഷയിലാണ് ഡല്‍ഹി ജനത. ഇന്ന് നേതാക്കളുടെ യോഗം വിളിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കും. ഉടന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.
വിജയം പ്രതീക്ഷിച്ചതായതിനാല്‍ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് നേതാക്കള്‍ തമ്മില്‍ പ്രാഥമിക ആശയ വിനിമയം നടത്തിയിട്ടുണ്ട്. മനീഷ് സിസോദിയ, ഗോപാല്‍ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് ധനം, പ്ലാനിങ്, അടക്കമുള്ള വകുപ്പുകള്‍ നല്‍കിയേക്കും.
അതിഷി മര്‍ലേനക്ക് വിദ്യാഭ്യാസവും രാഘവ് ചന്ദക്ക് മറ്റേതെങ്കിലും സുപ്രധാന വകുപ്പും ലഭിക്കും. സത്യപ്രതിജ്ഞ ഈ ആഴ്ച നടത്താനാണ് ശ്രമം. ഭൂരിഭാഗം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തേക്കും. പൌരത്വ ഭേദഗതി നിയമം മുഖ്യ വിഷയമായി ഉയര്‍ന്നതും ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടതുമായ തെരഞ്ഞെടുപ്പാണെന്നതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാണ് ഡല്‍ഹിയിലെ വിജയം.