India National

ചണ്ഡീഗഡില്‍ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; രോഗം ബാധിച്ചവരുടെ എണ്ണം 166 ആയി

മഹാരാഷ്ട്രയിൽ മാത്രം 45 പേർക്ക് രോഗം സ്ഥിരീകരിച്ചു

ചണ്ഡീഗഡില്‍ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യു.കെ സന്ദര്‍ശിച്ചെത്തിയ 23 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 166 ആയി. മഹാരാഷ്ട്രയിൽ മാത്രം 45 പേർക്ക് രോഗം സ്ഥിരീകരിച്ചു.

17 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. തെലങ്കാനയിൽ ഇൻഡോനേഷ്യയിൽ നിന്ന് എത്തിയ ഏഴ് പേർക്കും രാജസ്ഥാനിൽ മൂന്ന് പേർക്കും കൂടി രോഗം സ്ഥിരീകരിച്ചു. ദിനേന 10ലധികം കേസുകള്‍ സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളത്.