India

കൊവിഡിന് ശേഷം 9% ചെറുകിട സംരംഭങ്ങൾ അടച്ചുപൂട്ടി; രാഹുൽ ഗാന്ധി

രാജ്യത്ത് കൊവിഡ് ആരംഭിച്ചതിന് ശേഷം 9 ശതമാനം മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) അടച്ചുപൂട്ടിയെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര നയങ്ങൾ ഗുണം ചെയുന്നത് മോദിയുടെ സുഹൃത്തുക്കൾക്ക് മാത്രമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

“എം.എസ്.എം.ഇകളിൽ, ഞാൻ ഗവൺമെന്റിനോട് ചില ഗൗരവമേറിയ ചോദ്യങ്ങൾ ചോദിച്ചിരുന്നു. അതിന് മറുപടിയായി, കൊവിഡ് കാലയളവിൽ 9 ശതമാനം എം.എസ്.എം.ഇകൾ അടച്ചുപൂട്ടിയതായി അവർ സമ്മതിച്ചു. അതിനർത്ഥം… ‘സുഹൃത്തുക്കൾക്ക്’ ആനുകൂല്യങ്ങൾ, ദുർബലമായ സമ്പദ്‌വ്യവസ്ഥ, ജോലികൾ, എല്ലാം പൂർത്തിയായി!” ഗാന്ധി ട്വീറ്റ് ചെയ്തു.

നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് 2020 ഓഗസ്റ്റിൽ 32 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 5,774 എംഎസ്എംഇകളെ ഉൾപ്പെടുത്തി ഒരു ഓൺലൈൻ സർവേ നടത്തി. എംഎസ്എംഇകളിൽ 91 ശതമാനം എംഎസ്എംഇകളും പ്രവർത്തനക്ഷമമാണെന്നും കൊവിഡിന്റെ ആഘാതം കാരണം 9 ശതമാനം അടച്ചുപൂട്ടിയതായും കണ്ടെത്തിയെന്ന് രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര മന്ത്രി നാരായൺ റാണെ ലോക്സഭയിൽ പറഞ്ഞിരുന്നു.

അതേസമയം, എംഎസ്എംഇ മേഖലയിൽ സംസ്ഥാന അടിസ്ഥാനത്തിലുള്ള എൻപിഎ ഡാറ്റ ആർബിഐയുടെ പക്കലില്ലെന്നും സർക്കാർ അറിയിച്ചു.