India National

വിജയ്‍യുടെ വീട്ടിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായി

നടന്‍ വിജയ്‍യുടെ വീട്ടിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായി. വിജയ്‍യെ മുപ്പത് മണിക്കൂറോളമാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചില രേഖകള്‍ കണ്ടെടുത്തുവെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്.

ബിഗില്‍ സിനിയിലെ പ്രതിഫലം സംബന്ധിച്ച് നിര്‍മാതാക്കളും വിജയും നല്‍കിയ കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന് കാണിച്ചായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി. ബുധനാഴ്ച വൈകിട്ട് 5 മണിയോടെ. തുടങ്ങിയ പരിശോധനയും ചോദ്യം ചെയ്യലും മുപ്പത് മണിക്കൂറോളമാണ് തുടര്‍ന്നത്. വിജയുടെ ഭാര്യ സംഗീതയെയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. രണ്ട് സംഘങ്ങളായിട്ടായിരുന്നു പരിശോധനയും ചോദ്യം ചെയ്യലും. വിജയുടെ വരുമാനം, സ്വത്തു വിവരങ്ങള്‍ എല്ലാം സംബന്ധിച്ചും വിശദമായ പരിശോധനകള്‍ നടന്നെന്നാണ് വിവരം.

നിര്‍മാണ കമ്പനിയായ ഏജിസിന്റെയും സാമ്പത്തിക സഹായം ചെയ്ത വ്യവസായി അന്‍പു ചെഴിയന്റെയും ഓഫീസുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ 137 കോടി രൂപ പിടിച്ചെടുത്തിരുന്നു. വിജയ്‍യുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചില രേഖകള്‍ കണ്ടെടുത്തുവെന്നാണ് ആദായ നികുതി വകുപ്പിന്റെ അവകാശ വാദം