പൂനെയിലെ ഉരുളി ദേവാച്ചി ഗ്രാമത്തിലെ വസ്ത്ര സംഭരണശാലക്ക് തീ പിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് തീ പിടുത്തം ഉണ്ടായത്. നാല് അഗ്നിശമനസേനാ വ്യൂഹങ്ങള്‍ സ്ഥലതെത്തി തീ അണക്കാനുള്ള നടപടികള്‍ തുടങ്ങി. മരണ സംഖ്യ ഉയരാനാണ് സാധ്യത. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
