ജമ്മുകശ്മീരിലെ സോജിലപാസില് വാഹന അപകടത്തില് നാല് മലയാളികള് ഉള്പ്പെടെ അഞ്ച് പേര് മരിച്ചു. കാര് കൊക്കയിലേക്ക് വീണാണ് അപകടമുണ്ടായത്. മരിച്ച മലയാളികള് നാല് പേരും പാലക്കാട് ചിറ്റൂര് സ്വദേശികളാണ്. മൂന്ന് പേര്ക്ക് പരുക്കേറ്റു. മരിച്ച ഡ്രൈവര് അജാസ് അഹമ്മദ് ഷാ ജമ്മുകശ്മീരിലെ ഗന്ധര്ബള് സ്വദേശിയാണ്. പ്രദേശത്ത് രക്ഷപ്രവര്ത്തനം ഇപ്പോഴും തുടരുകയാണ്. അപകടത്തില്പ്പെട്ട ടാറ്റാ സുമോ വാഹനത്തില് എട്ടുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര് ഒഴികെ ഏഴുപേരും മലയാളികളായിരുന്നു. റോഡില് നിന്നും ഏറെ താഴെയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. ചിറ്റൂര് സ്വദേശികളായ സുധീഷ്, അനില്, രാഹുല്, വിഘ്നേഷ്, ജമ്മു സ്വദേശി അജാസ് അഹമ്മദ് ഷാ എന്നിവരാണ് മരിച്ചത്.ജമ്മുകശ്മീരില് പാലക്കാട് സ്വദേശികള് അപകടത്തില് മരിച്ച സംഭവം വേദനിപ്പിക്കുന്നതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് വിഷയത്തില് ഇടപെട്ടു. ജമ്മുകശ്മീര് അധികൃതരുമായി ചീഫ്സെക്രട്ടറി ബന്ധപ്പെട്ടു. പരുക്കേറ്റവര്ക്ക് മികച്ച ചികിത്സ നല്കുമെന്നും എംബി രാജേഷ് പറഞ്ഞു.
Related News
കോവിഡ് പ്രതിരോധം – സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണം – മുഖ്യമന്ത്രി
കോവിഡ് -19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് മെഡിക്കൽ ഉപകരണങ്ങൾ, സാനിറ്റൈസർ, കെമിക്കൽസ് മുതലായ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് അനുമതി നൽകുന്നതിനുള്ള അധികാരം താൽക്കാലികമായി സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കോവിഡ് -19 വൈറസ് പരിശോധനക്ക് കേരളത്തിലുള്ള കേന്ദ്ര സ്ഥാപനങ്ങളുടെയും കേന്ദ്രസഹായം ഉള്ള ഗവേഷണ ലാബുകളുടെയും സൗകര്യം ഉപയോഗിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകണം. കോവിഡ് പ്രതിരോധ നടപടികൾക്ക് ഡ്രോൺ ഉപയോഗിക്കാൻ സംസ്ഥാന പോലീസിന് അനുമതി നൽകണം. കോവിഡ് വ്യാപനം തടയാൻ ഉപയോഗിക്കുന്ന […]
കൊല്ലം അച്ചൻകോവിൽ വനത്തിൽ ട്രക്കിങ്ങിനിടെ വഴിതെറ്റി; 30 വിദ്യാർത്ഥികൾ കുടുങ്ങി
കൊല്ലം അച്ചൻകോവിൽ വനത്തിൽ ട്രക്കിങ്ങിനിടെ വഴിതെറ്റി വിദ്യാർത്ഥികളും അധ്യാപകരും കുടുങ്ങി. 30 വിദ്യാർഥികളും 3 അധ്യാപകരുമാണ് കുടുങ്ങിയത്. ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയെങ്കിലും പുറത്തെത്തിക്കാൻ മണിക്കൂറുകൾ നീളും. സ്കൗട്ട് വിദ്യാർത്ഥികളാണ് കുടുങ്ങിയത്. മൂന്നു ദിവസത്തെ അഡ്വഞ്ചർ ട്രിപ്പിനും ക്യാമ്പിങ്ങിനും വേണ്ടിയാണ് ഇവർ വനത്തിൽ എത്തിയത്. കൊല്ലം കരുനാഗപ്പള്ളിയിലെ ഒരു സ്കൂളിലെ വിദ്യാർഥികളാണ് ഉൾവനത്തിൽ കുടുങ്ങിയത്. വനംവകുപ്പിന്റെ ഔദ്യോഗിക അനുമതി ഇവർക്ക് ലഭിച്ചിരുന്നില്ല. ഉച്ചയോടുകൂടിയാണ് രണ്ടു ഗൈഡുമാരോടൊപ്പം ഉൾവനത്തിലേക്ക് പോയത്. ട്രക്കിങ്ങിനിടെ വഴി തെറ്റുകയായിരുന്നു. ഉൾവനത്തിൽ നാലു […]
വുഹാനില് വീണ്ടും കോവിഡ് ബാധ
ഒരു മാസം പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരിക്കെയാണ് വീണ്ടും പുതിയ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത് ഒരു മാസത്തിന് ശേഷം വുഹാനില് വീണ്ടും കോവിഡ് റിപ്പോര്ട്ട് ചെയ്തു. പുതുതായി 5 പേര്ക്ക് കൂടിയാണ് വുഹാനില് കോവിഡ് സ്ഥിരീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. കഴിഞ്ഞ ദിവസവും കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനില് ഒരാള്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു മാസം പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരിക്കെയാണ് വീണ്ടും പുതിയ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഞായറാഴ്ച്ച ഒരാള്ക്ക് കോവിഡ് പോസിറ്റീവ് ആയതിന് […]