രാജ്യത്ത് പുതുതായി 48,786 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1005 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 61,588 പേരാണ് കൊവിഡിൽ നിന്ന് മുക്തി നേടിയത്. നിലവിൽ 5,23,257 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിൽസയിലുള്ളത്. ആകെ മരണം 399,459 ആയി.
Related News
കോടിയേരി അതിരു കടക്കുന്നുവെന്ന് സുകുമാരന്‍ നായര്‍
സി.പി.എം എന്‍.എസ്.എസ് തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. മാടമ്പികളുടെ പിന്നാലെ നടക്കുന്ന രീതി സി.പി.എമ്മിന് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കേരളം വിധിയെഴുന്നത് ഏതെങ്കിലും സമുദായ നേതാവ് പറയുന്നത് കേട്ടല്ലെന്നും കോടിയേരി വിമര്‍ശിച്ചു. എന്നാല്‍ കോടിയേരി അതിര് കടക്കുന്നതായും എന്‍.എസ്.എസില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ മറുപടി നല്കി. ശബരിമല വിഷയത്തില്‍ സി.പി.എമ്മിനോടും സര്‍ക്കാരിനോടും ഇടഞ്ഞു നില്ക്കുന്ന എന്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന നിലപാടാണ് സി.പി.എം ആദ്യം സ്വീകരിച്ചത്. ഇത് നിഷേധിച്ച എന്‍.എസ്.എസ് സമീപനമാണ് […]
പ്രകോപനമുണ്ടാക്കിയാൽ തിരിച്ചടിക്കാൻ സൈന്യം സജ്ജം: കരസേനാ മേധാവി
ഇന്ത്യ -ചൈന അതിർത്തി തർക്ക വിഷയത്തിൽ പ്രതികരണവുമായി കരസേനാ മേധാവി എം എം നവരനെ. ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്ന് എം എം നവരനെ പറഞ്ഞു. ആറ് മാസമായി സ്ഥിതി ശാന്തമാണ്. ചൈന പ്രകോപനമുണ്ടാക്കിയാൽ സൈന്യം തിരിച്ചടിക്കും. ലഡാക്കിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പഴുതടച്ച സുരക്ഷാ സംവിധാനമാണ് അതിർത്തിയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അതിർത്തിയിലെ ചൈനയുടെ സേനാ വിന്യാസത്തിൽ ആശങ്കയുണ്ടെന്നും കരസേനാ മേധാവി കൂട്ടിച്ചേർത്തു. ഇതിനിടെ അതിർത്തിയിൽ നിന്ന് പിന്മാറാൻ തയാറല്ലെന്ന് ചൈന വ്യക്തമാക്കിയിരുന്നു. മുന്നേറ്റ മേഖലകളിൽ […]
കൊവിഡ് അനാഥമാക്കിയ കുട്ടികളെ സംരക്ഷിക്കണം, പഠനം മുടങ്ങരുത് : സുപ്രിംകോടതി
കൊവിഡ് കാലത്ത് പ്രതിരോധത്തിന് ഒപ്പം കോവിഡ് അനാഥമാക്കിയ കുട്ടികളെയും കേരളം സംരക്ഷിക്കണം എന്ന് സുപ്രിം കോടതി. അനാഥരായ കുട്ടികളുടെ വിവരങ്ങൾ ബാൽ സ്വരാജ് പോര്‍ട്ടലിൽ സംസ്ഥാന സര്‍ക്കാരുകൾ കൃത്യമായി രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കണം. ആവശ്യമെങ്കിൽ കുട്ടികളുടെ പകുതി ഫീസ് സര്‍ക്കാരുകൾ നൽകണം. ഇത് വരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി മൂന്ന് ആഴ്ചയ്ക്ക് ഉള്ളില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രിം കോടതി നിദേശിച്ചു. അനാഥരായ കുട്ടികള്‍ക്ക് 18 […]