അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി നിരവധി പേരാണ് ക്ഷേത്രത്തിലേക്ക് സംഭാവനങ്ങൾ അർപ്പിക്കുന്നത്. അഹമ്മദാബാദിൽ നിന്നുള്ള ഒരു സംഘം നൽകുന്ന കൂറ്റൻ ഡ്രമ്മും അതിന്റെ സവിശേഷതകളുമാണ് ഇപ്പോൾ ചർച്ചകളിൽ ഇടംപിടിടിക്കുന്നത്. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.ജനുവരി 15-ന് ഡ്രം അയോദ്ധ്യയിൽ എത്തിക്കുമെന്നാണ് സംഘടനക്കാർ പറയുന്നത്. ഡ്രം ആയിരത്തിലധികം വർഷത്തോളം നശിക്കില്ലെന്നും സംഘടന പ്രതിനിധികളായ അംബലാൽ ദഗ്ബറും ദീപക്കും പറയുന്നു.
ഡ്രമ്മിന്റെ പുറംഭാഗത്ത് ചെമ്പ് തകിടുകൾ ഘടിപ്പിച്ചിട്ടുണ്ട് സ്വർണ്ണവും വെള്ളിയും ഡ്രം നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ ദഗ്ബർ സമാജാണ് ഡ്രം സമർപ്പിച്ചത്. 450 കിലോ ഭാരമുള്ള ഡ്രം ക്ഷേത്രത്തിലെത്തിക്കാൻ പ്രത്യേക രഥവും ഒരുക്കിയിട്ടുണ്ട്. ഇതിന് 700 കിലോ ഭാരമാണുള്ളത്.
രണ്ടരമാസമെടുത്താണ് ഭീമാകാരമായ ഡ്രമ്മിന്റെ പണികൾ പൂർത്തിയാക്കിയത്. ഡ്രം വഹിക്കാനുള്ള രഥം അഹമ്മദാബാദിലെ ദ്ര്യാപൂരിലേക്ക് അടുത്ത് ആഴ്ച എത്തും. ജനുവരി 8-ന് അഹമ്മദാബാദിൽ നിന്നും ഡ്രം വഹിച്ചുള്ള സംഘത്തിന്റെ യാത്ര ആരംഭിക്കും.