നാല് സുപ്രീം കോടതി ജഡ്ജിമാർക്ക് കൊവിഡ്. 150 ഓളം കോടതി ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. സുപ്രീം കോടതിയിൽ ആകെ 32 ജഡ്ജിമാരുണ്ട്, 3,000 ജീവനക്കാരും ജോലി ചെയ്യുന്നു. അതേസമയം ഏഴ് ദിവസത്തിനിടെ രാജ്യത്ത് കേസുകളുടെ എണ്ണം ആറിരട്ടിയായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.80 ലക്ഷത്തോളം പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,57,07,727 ആയി ഉയർത്തി.
രാജ്യത്ത് ഒമിക്രോൺ വേരിയന്റുകളുടെ എണ്ണം അതിവേഗം പടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 4,033 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1,126 കേസുകളുമായി മഹാരാഷ്ട്രയാണ് മുന്നിൽ, രാജസ്ഥാൻ (529), ഡൽഹി (513), കർണാടക (441), കേരളം (333) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകൾ.