India

ഛത്തീസ്ഗഡിൽ സിആർപിഎഫ് ജവാൻമാർക്ക് കൂട്ടത്തോടെ കൊവിഡ്

ഛത്തീസ്ഗഡിലെ സുക്മയിൽ 38 സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) ജവാൻമാർക്ക് കൊവിഡ്. ചിന്തഗുഫയിലെ തെമൽവാഡയിലെ സിആർപിഎഫ് ക്യാമ്പിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎച്ച്എംഒ) അറിയിച്ചു. രോഗബാധിതരായ എല്ലാ ജവാന്മാരും ക്വാറന്റൈനിലാണെന്നും സിഎംഎച്ച്ഒ പറഞ്ഞു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 33,750 പുതിയ കൊവിഡ് കേസുകളും 123 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒമിക്രോൺ അണുബാധകളുടെ എണ്ണം 1,700 ആണ്. 510 കേസുകളുള്ള മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം. തൊട്ടുപിന്നിൽ 351 കേസുകളുമായി ഡൽഹിയാണ്.