മുംബൈ വിമാനത്താവളത്തിൽ 240 കോടി രൂപ മൂല്യമുള്ള ഹെറോയിൻ പിടികൂടി. സിംബാബ്വെയിൽ നിന്നെത്തിയ രണ്ട് വിദേശികളിൽ നിന്നാണ് 35 കിലോ ഹെറോയിൻ പിടികൂടിയത്. തങ്ങളുടെ ലഗേജിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. എയർ ഇൻ്റലിജൻസ് യൂണിറ്റാണ് മയക്കുമരുന്ന് പിടികൂടിയത്.
Related News
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു
ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായി സൈന്യം. കശ്മീര്‍ ആനന്ദ്നാഗിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആനന്ദ്നാഗ് ജില്ലയിലെ ബിജ്ബെഹ്റയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഓപ്പറേഷന് പുരോഗമിക്കുന്നതായി പൊലീസ് ട്വിറ്ററില്‍ അറിയിച്ചു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രതിസന്ധി ഒഴിയാതെ പുതുച്ചേരി; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന സമരം തുടരുന്നു
പുതുച്ചേരിയിൽ ഗവർണർ കിരൺ ബേദിയ്ക്കെതിരെ മുഖ്യമന്ത്രി വി നാരായണ സ്വാമി നടത്തുന്ന സമരം തുടരുന്നു. ഇന്നലെ ചർച്ച നടത്താമെന്ന് ഗവർണർ അറിയിച്ചിരുന്നെങ്കിലും വേദി സംബന്ധിച്ച് തർക്കമുള്ളതിനാൽ ചർച്ച നടന്നില്ല. ഗവർണറുടെ ഓഫിസിൽ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് വി നാരായണസ്വാമി. ഗവർണർ കിരൺ ബേദി നിശ്ചയിക്കുന്ന വേദിയിൽ ചർച്ചയ്ക്ക് തയ്യാറല്ലെന്ന് രേഖാമൂലം അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെയോ ചീഫ് സെക്രട്ടറിയുടെയോ ഓഫിസിൽ ഗവർണർ ചർച്ചയ്ക്ക് എത്തണം. ഇതിന് ഗവർണർ തയ്യാറാകാത്തതിനാൽ സമരം തുടരാനാണ് സർക്കാർ തീരുമാനം. നേരത്തെ, ഗവർണറുടെ ഓഫിസിൽ ചർച്ചയ്ക്ക് […]
രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു
രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 100 രൂപ 66 പൈസയും ഡീസൽ വില 95 രൂപ 44 പൈസയുമായി. ഡൽഹിയിൽ പെട്രോൾ വില 100.21 ആയി. ഡീസൽ വില 89.53 ആണ്. മുംബൈിൽ പെട്രോൾ വില 106.25 ആയി. ഡീസൽ വില 97.09 ആണ്. ഈ മാസം ഇത് ഇന്ധന വില വർധിക്കുന്നത് അഞ്ചാം തവണ. ജൂണിൽ 17 തവണ […]