കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. പ്രദേശത്ത് നിന്ന് ആയുധങ്ങളും കണ്ടെടുത്തു. ഭീകരര്‍ക്കായുള്ള തിരച്ചിലിനിടയില്‍ ആര്‍മി, സി.ആര്.പി.എഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവര്‍ ചേര്‍ന്നാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടല്‍ തുടരുന്നു. കൊല്ലപ്പെട്ട ഭീകരരെ ഇതുവരെ തിരച്ചറിയാനായിട്ടില്ല.
Related News
മംഗളൂരുവില്‍ മത്സ്യസംസ്കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് മരണം
മംഗളൂരുവിലെ മത്സ്യസംസ്കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ക്ക് മരിച്ചു. മംഗളൂരുവിലെ ബജ്പെയിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഒമര്‍ ഫാറൂഖ്, നിജാമുദീന്‍, ഷറഫാത്ത് അലി, സമിയുള്ള ഇസ്ലാം, മിര്‍സുല്‍ ഇസ്ലാം എന്നിവരാണ് മരിച്ചത്. അഞ്ചുപേരും ബംഗാള്‍ സ്വദേശികളാണ്.
തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പിലെ സഖ്യം പ്രഖ്യാപിച്ച് ഡി.എം.കെയും കോണ്‍ഗ്രസും
തമിഴ്നാട്ടില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സഖ്യം പ്രഖ്യാപിച്ച് ഡി.എം.കെയും കോണ്‍ഗ്രസും. ദിവസങ്ങളായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പുതുച്ചേരി ഉള്‍പ്പെടെ പത്ത് സീറ്റുകള്‍ കോണ്‍ഗ്രസിന് നല്കാന് ധാരണയായി. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്, ഡി.എം.കെ സഖ്യമുണ്ടാകുമ്പോള്‍ ഫലത്തില്‍ ഒരിയ്ക്കല്‍ കൂടി യു.പി.എയുടെ ഭാഗമാവുകയാണ് ഡി.എം.കെ. സംസ്ഥാനത്ത് നടക്കാനിരിയ്ക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പാവുമ്പോള്‍ തീരുമാനം അറിയിക്കാമെന്നായിരുന്നു മറുപടി. അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലുണ്ടാക്കിയ മുന്നണി ജനങ്ങളുടെതല്ലെന്നും പണത്തിന്റെതു മാത്രമാണെന്നും സ്റ്റാലിന് കുറ്റപ്പെടുത്തി. വലിയ പ്രതീക്ഷയാണ് ഡിഎംകെ മുന്നണിയില്‍ ഉള്ളതെന്നും രാജ്യത്തെ ജനങ്ങള്‍ ഇത് ആഗ്രഹിയ്ക്കുന്നുണ്ടെന്നുമായിരുന്നു […]
മഹാരാഷ്ട്രയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്; രോഗം ബാധിച്ചവരുടെ എണ്ണം 147 ആയി
മഹാരാഷ്ട്രയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 147 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 25 വിദേശികളുമുണ്ട്. ഇതിനിടെ സൌദിയില്‍ നിന്ന് തിരിച്ചെത്തിയ ബി.ജെ.പി എം.പി സുരേഷ് പ്രഭു സ്വയം ഐസൊലേഷനിലേക്ക് മാറി. ഇന്ത്യയിൽ കോവിഡ് 19 രണ്ടാം ഘട്ടത്തിലാണെന്ന് ഐ.സി.എം.ആർ അറിയിച്ചു .കോവിഡ് പടരുന്ന സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങളിൽ ഇന്ത്യ യാത്രാ വിലക്ക് ഏർപ്പെടുത്തി. 16 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ […]