ഐഎൻഎസ് രൺവീർ കപ്പലിൽ പൊട്ടിത്തെറി. മുംബൈ ഡോക്ക്യാർഡിലാണ് സംഭവം. അപകടത്തിൽ മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ മരിച്ചു, അപകടകാരണം വ്യക്തമല്ല. സ്ഥിതി നിയന്ത്രണവിധേയമെന്ന് നാവികസേന അറിയിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
Related News
മകനെ കാണാൻ ആർതർ റോഡ് ജയിലിലെത്തി ഷാരൂഖ് ഖാൻ
മകൻ ആര്യൻ ഖാനെ കാണാൻ ആർതർ റോഡ് ജയിലിലെത്തി ഷാരൂഖ് ഖാൻ. മയക്ക് മരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സന്ദർശനം. ( srk visits aryan khan ) അതേസമയം, ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് ബോംബെ ഹൈകോടതി പരിഗണിക്കും. സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. ഉന്നത സ്വാധീനമുള്ള ആര്യൻ ഖാന് ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കിയാണ്, എൻഡിപിഎസ് പ്രത്യേക കോടതി ജഡ്ജി […]
മുഖ്യമന്ത്രിയുടെ പരിപാടിക്ക് തെരഞ്ഞെടുപ്പ് ഓഫീസര് അനുമതി നിഷേധിച്ചു
മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് അനുമതി നിഷേധിച്ചു. കണ്സ്യൂമര് ഫെഡിന്റെ സ്റ്റുഡന്റ് മാര്ക്കറ്റ് ഉദ്ഘാടനത്തിനാണ് അനുമതി നിഷേധിച്ചത്. മാതൃകാ പെരുമാറ്റചട്ടം നിലനില്ക്കുന്നതിനാല് അനുമതി നല്കാനാകില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാ റാം മീണയുടെ നിലപാട്.
കേരളത്തിലെ കൊവിഡ് സാഹചര്യത്തില് ആശങ്ക അറിയിച്ച് പ്രധാനമന്ത്രി
കേരളത്തിലെ കൊവിഡ് സാഹചര്യങ്ങളില് ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക രേഖപ്പെടുത്തിയത്. അശ്രദ്ധയ്ക്കും അലംഭാവത്തിനും ഇടമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു പുനഃസംഘടനയ്ക്ക് പിന്നാലെ നടന്ന ആദ്യ മന്ത്രിസഭായോഗത്തിലാണ് കൊവിഡ് വ്യാപനത്തിലെ ആശങ്ക പ്രധാനമന്ത്രി പങ്കുവച്ചത്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യത്തിലാണ് പ്രധാനമന്ത്രി ആശങ്ക അറിയിച്ചത്. ജനങ്ങളുടെ ശ്രദ്ധക്കുറവ് കൊവിഡ് വ്യാപനം കുറയാത്തതിന്റെ കാരണമായി പ്രധാനമന്ത്രി ചൂണ്ടികാട്ടി. ലോക്ക് ഡൗണ് ഇളവുകള് നല്കിയതിന് പിന്നാലെ മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ആള്ക്കൂട്ടങ്ങള് ഭയപ്പെടുത്തുന്നതാണെന്ന് […]