അസമിൽ തടങ്കൽ പാളയങ്ങളിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 26 പേർ മരിച്ചതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി. അസുഖങ്ങൾ മൂലമാണ് മരണമെന്നും രാജ്യസഭയില്‍ അദ്ദേഹം പറഞ്ഞു. അസം സർക്കാർ നൽകിയ വിവരമനുസരിച്ച്, 2020 ഫെബ്രുവരി 27 വരെ 799 തടവുകാരെ സംസ്ഥാനത്തെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 26 പേർ തടങ്കലിൽ മരിച്ചതായും മന്ത്രി അറിയിച്ചു. 2017 ൽ ആറ്, 2018 ൽ ഒമ്പത്, 2019 ൽ 10, ഈ വർഷം ഒരാൾ എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്കെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചു.
Related News
യു.ഡി.എഫിന്റെ വിള്ളലടക്കാന്‍ പ്രത്യേക പശയൊന്നും ഉമ്മന്‍ചാണ്ടിയുടെ കയ്യിലില്ലെന്ന് മന്ത്രി ജി സുധാകരന്
യു.ഡി.എഫിന്റെ വിള്ളലടക്കാന്‍ പ്രത്യേക പശയൊന്നും ഉമ്മന്‍ ചാണ്ടിയുടെ കയ്യിലില്ലെന്ന് മന്ത്രി ജി സുധാകരന്. ആ വിള്ളല്‍ എല്‍.ഡി.എഫിന് ഗുണം ചെയ്യും. പാലായിലെ ജനങ്ങള്‍ എല്‍.ഡി.എഫ് ഭരണം വിലയിരുത്തും, മാണി സി കാപ്പന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ജി സുധാകരന് മീഡിയവണിനോട് പറഞ്ഞു.
മഹാരാഷ്ട്ര; സോണിയ – പവാര്‍ കൂടിക്കാഴ്ച ഇന്ന്
മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ശരത് പവാര്‍ ഇന്ന് ഡല്‍ഹിയിലെത്തും. സോണിയാ ഗാന്ധിയുമായുള്ള പവാറിന്റെ കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും കോണ്‍ഗ്രസും-ശിവസേനയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചക്ക് ആരംഭിക്കുക. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചക്ക് ശേഷം സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നാണ് എന്‍.സി.പി വ്യക്തമാക്കുന്നത്. സോണിയ-പവാര്‍ കൂടിക്കാഴ്ചക്ക് ശേഷം ഇരു പാര്‍ട്ടികളിലേയും മറ്റ് നേതാക്കളും ഇന്ന് ചര്‍ച്ച നടത്തും. ശിവസേനയുമായി യോജിക്കാനാവുന്ന വിഷയങ്ങള്‍ ഏതൊക്കെയാണെന്ന് തേടുകയാണെന്നാണ് കോണ്‍ഗ്രസും വ്യക്തമാക്കുന്നത്. അതേസമയം ശിവസേനയുമായുള്ള കൂട്ടുക്കെട്ടിന്റെ സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നാണ് ബി.ജെ.പിയുടേയും പ്രതീക്ഷ. ബാല്‍താക്കറയുടെ അനുസ്മരണ വേദിയില്‍ […]
വനിതാ തടവുകാര്‍ ചാടിയത് ആസൂത്രിതമായിരുന്നുവെന്നു മൊഴി
തിരുവനന്തപുരം അട്ടകുളങ്ങരയിലെ വനിതാ ജയിലില്‍ നിന്നും രക്ഷപ്പെട്ടത് ആസൂത്രിതമായണെന്ന് യുവതികള്‍ മൊഴി നല്കി. ബയോഗ്യാസ് പ്ലാന്റിന് സമീപത്തെ കന്പിയില്‍ സാരി ചുറ്റി അതില്‍ ചവിട്ടിയാണ് ജയില്‍ ചാടിയത്. അതേ സമയം സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയും സുരക്ഷാ വീഴ്ചയും ഉണ്ടായെന്നു ജയില്‍ ഡി.ഐ.ജിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ജയില്‍ ചാടിയ റിമാന്‍ഡ് തടവുകാരായ ശില്പയും സന്ധ്യയും ഇന്നലെ രാത്രിയോടെയാണ് പൊലീസ് പിടിയിലായത്. ഇവരെ പുലര്‍ച്ചയോടെ ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെത്തിച്ച് അസി. കമ്മീഷണര്‍ പ്രതാപന് നായരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. […]