ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യുവരിച്ചത് 22 സുരക്ഷ ഉദ്യോഗസ്ഥര്‍. 15 മാവോയിസ്റ്റുകളെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. ബൈജാപൂര്‍ എസ്.പി കമലോചന്‍ കശ്യപാണ് ഈ വിവരം സ്ഥിരീകരിച്ചത്.
ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ സുക്മ- ബൈജാപൂർ അതിർത്തിയിലെ വനമേഖലയിൽ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. മണിക്കൂറുകൾ നീണ്ട ആക്രമണത്തില്‍ അഞ്ച് സൈനികര്‍ മരണപ്പെട്ടുവെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്ത. 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
21 സൈനികരെ കാണാനില്ലെന്ന വാര്‍ത്തകളും ഇതോടൊപ്പം പുറത്തുവന്നിരുന്നു. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി.