ബി എസ് എഫ് ജവാന്മാരുടെ ഇടയിലും കോവിഡ് വ്യാപനം കഴിഞ്ഞ 24 മണിക്കൂറിനിടെ 21 ജാവന്മ്മാര്ക്കാണ് വൈറസ് ബാധ റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ വൈറസ് ബാധയെ തുടര്ന്ന് ചികിത്സയിലുള്ള ജവാന്മ്മാരുടെഎണ്ണം എണ്ണം 305 ആയി.അതേസമയം ഇതുവരെ 655 ജവാന്മാര് രോഗമുക്തരായി. വൈറസ് ബാധിതരെ ആശുപത്രിയില് പ്രവേശിപ്പിച്ചതായും അവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര് അറിയിച്ചു . അതേസമയം ഇവരുമായി സമ്ബര്ക്കത്തിലേര്പ്പെട്ടവരെ കണ്ടെത്തി ക്വാറന്റൈനില് പ്രവേശിപ്പിക്കാനുള്ള നടപടികള് ആരംഭിച്ചതായും ബിഎസ്എഫ് അധികൃതര് വ്യക്തമാക്കി.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/10/soldier2.jpg?resize=1200%2C600&ssl=1)