India National

പരീക്ഷയില്‍ കൂട്ടതോല്‍പ്പിക്കല്‍; 21 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു

എപ്രില്‍ 18, 2019ന് ഇന്‍റർമീഡയേറ്റ് പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത് 21 വിദ്യാര്‍ത്ഥികള്‍, തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്‍റർമീഡയേറ്റ് എഡുക്കേഷന്‍റെ അശ്രദ്ധ മൂലം 9.74 ലക്ഷം വിദ്യര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 3.28 ലക്ഷം വിദ്യാര്‍ത്ഥികളാണ് പാരാജയപ്പെട്ടത്. ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ നാലു വർഷത്തിനുള്ളില്‍ ഇത്രയും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് ആദ്യമായിട്ടാണ്. ഇതേ തുടർന്ന് കുട്ടികളും മാതാപിതാക്കളും തെരുവിലിറങ്ങി പ്രതിഷേധിച്ചു.

മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ദേശീയ മനുഷ്യവാകാശ കമ്മീഷന്‍ തെലങ്കാന സര്‍ക്കാരിനേട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷാ മൂല്യനിര്‍ണയം നടത്തിയ ഗ്ലോബറീന ടെക്നോളജി പ്രൈവറ്റ് ലിമിറ്റിന്‍റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ഈ കൂട്ടതോല്‍വിക്ക് കാരണമെന്ന് മാതാപിതാക്കളും കുട്ടികളും കുറ്റപ്പെടുത്തി.

സോഫ്റ്റവെയറില്‍ വന്ന തെറ്റുകള്‍ കാരണം ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റസംഖ്യയോ പൂജ്യമോ ആണ് മാര്‍ക്ക്. പരീക്ഷയില്‍ ഹാജരായ ചില വിദ്യര്‍ത്ഥികള്‍ക്ക് “AF” (Absent or Fail) എന്നാണ് കാണാന്‍ സാധിക്കുന്നത്. പുനര്‍മൂല്യനിര്‍ണയത്തിനും ടി.എസ്.ബി.ഐ.ഇയെ ഗ്ലോബറീന ടെക്നോളജി തന്നെയാണ് സഹായിക്കുന്നത്.