കൊവിഡ് രണ്ടാം തരംഗം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടത്തിന് സാധ്യതയുണ്ടാക്കുമെന്ന് റിസര്‍വ് ബാങ്ക്. 2021 ജൂണിലെ പ്രതിമാസ ബുള്ളറ്റിനിലാണ് ആര്‍ബിഐ ഈ കാര്യം വ്യക്തമാക്കിയത്.
കൊവിഡ് രണ്ടാംതരംഗം ആഭ്യന്തര ആവശ്യകതയെ ബാധിച്ചുവെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അതേസമയം കാര്‍ഷിക, വ്യാവസായിക ഉല്പാദനത്തിലും കയറ്റുമതിയിലും കാര്യമായ ഇടിവ് സംഭവിക്കാതെ പിടിച്ചുനിന്നെന്നും ആര്‍ബിഐ പ്രതിമാസ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
Related News
ആലത്തൂരില്‍ ഇരുമുന്നണികളും തികഞ്ഞ പ്രതീക്ഷയില്‍
പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആലത്തൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും തികഞ്ഞ പ്രതീക്ഷയിലാണ്. ആദ്യ ഘട്ടംമുതല്‍ വിവാദങ്ങളായിരുന്നു പ്രചാരണത്തിലും പ്രതിഫലിച്ചിരുന്നതെങ്കില്‍ അവസാന ഘട്ടത്തില്‍ വികസനവും ദേശീയ സംസ്ഥാന രാഷ്ട്രീയവുമൊക്കെ ചര്‍ച്ചാ വിഷയമാകുന്നു. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പ്രചാരണത്തില്‍ എല്‍.ഡി.എഫിനൊപ്പമെത്താനായത് യു.ഡി.എഫിന് ആത്മവിശ്വസം പകരുന്നു. സംഘടനാ സംവിധാനത്തില്‍ മുന്നിലായിരുന്ന എല്‍.ഡി.എഫ് നേരത്തേ തുടങ്ങിയിരുന്നു. അല്പം വൈകിയാണ് ഇറങ്ങിയതെങ്കിലും പാട്ടും വിവാദങ്ങളുമൊക്കെയായി യു.ഡി.എഫും കളം പിടിച്ചു. അഞ്ച് റൌണ്ട് പര്യടനം പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജു ഇപ്പോള്‍ പരമാവധി വോട്ടര്‍മാരെ […]
സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കാൻ മറ്റൊരു യുവതിയെ കൊലപ്പെടുത്തി; 22കാരിയും ആൺസുഹൃത്തും അറസ്റ്റിൽ
സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കാൻ മറ്റൊരു യുവതിയെ കൊലപ്പെടുത്തിയ 22കാരിയും ആൺസുഹൃത്തും പിടിയിൽ. ഉത്തർ പ്രദേശിലെ നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബധ്പുര സ്വദേശി പായൽ ഭാട്ടി, ആൺസുഹൃത്ത് അജയ് താക്കൂർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ടെലിവിഷൻ ഷോയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് യുവതിയും ആൺസുഹൃത്തും കൃത്യം നടത്തിയത്. കൊല്ലപ്പെട്ട യുവതി ഒരു മാളിലെ ജീവനക്കാരിയായിരുന്നു. ഇവർക്ക് അജയ്യെ പരിചയമുണ്ടായിരുന്നു. തൻ്റെ അതേ ശരീരപ്രകൃതിയാണ് യുവതിയ്ക്കെന്ന് മനസ്സിലാക്കിയ പായൽ ഇവരുമായി ചങ്ങാത്തം സ്ഥാപിച്ചു. അജയ് ആണ് […]
പശ്ചിമ ബംഗാളിൽ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കി ബി.ജെ.പി
പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ബി.ജെ.പി. രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാനിധ്യത്തിൽ തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവ് സുവേന്ദു അധികാരി അടക്കമുള്ളവർ ബി.ജെ.പി അംഗത്വം സ്വീകരിക്കും. തൃണമൂലിന് പുറമെ സി.പി.എം എം.എൽ.എ ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. മിഡ്നാപുരിൽ നടക്കുന്ന റാലിയിൽ അമിത് ഷ സംസാരിക്കും. തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും കടുത്ത വെല്ലുവിളി ഉയർത്തി കൊണ്ടാണ് ബി.ജെ.പി ഇത്തവണ ബംഗാളിൽ നിയമസഭ തെരെഞ്ഞെടുപ്പിൽ […]