കോവിഡ് പ്രതിസന്ധിക്ക് ശേഷം രാജ്യത്ത് റെയില്‍ ഗതാഗതം സജീവമാക്കുന്നതിന്‍റെ ഭാഗമായി ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങുന്നു. സെപ്റ്റംബര്‍ 12 മുതല്‍ 40ഓളം റൂട്ടുകളില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. 10 മുതല്‍ സീറ്റ് ബുക്കിങ് ആരംഭിക്കുമെന്നും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്രം അനുമതി നല്‍കുന്നത്. പരീക്ഷയും മറ്റു പ്രധാന ആവശ്യങ്ങളും കൂടെ പരിഗണിച്ചാണ് റെയില്‍വേയുടെ പുതിയ തീരുമാനം.
നാളെ നടക്കുന്ന നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി 2020, പ്രവേശന പരീക്ഷകൾക്കും ഡൽഹി യൂണിവേഴ്സിറ്റി പിജി പരീക്ഷക്കും കേരളത്തിലെ സെന്‍ററുകളായ എറണാകുളത്തും, തിരുവനന്തപുരത്തും എത്തേണ്ട പരീക്ഷാർത്ഥികൾക്ക് കോവിഡ്-19 പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ രണ്ട് അൺ റിസർവ്ഡ് ട്രെയിൻ സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നു.