ബംഗളൂരു യെലഹങ്കയിൽ എയർ ഷോ നടക്കുന്ന ഇടത്തെ വാഹന പാർക്കിംഗിന് സമീപം വൻ അഗ്നിബാധ. പാർക്ക് ചെയ്ത ഒരു വാഹനത്തിൽ നിന്നാണ് തീ പടർന്നത്. എയർ ഷോ താത്കാലികമായി നിർത്തിവെച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. 300ലേറെ വാഹനങ്ങള്‍ കത്തിനശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അറിയിച്ചു.
Related News
ആര്യൻ ഖാന് ജാമ്യമില്ല; അർബാസ് മെർച്ചന്റ്, മുൻമുൻ ധമേച്ച ഉൾപ്പെടെയുള്ളവരും കസ്റ്റഡിയിൽ തന്നെ
ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യമില്ല. ആര്യൻ ഖാനെ ഒക്ടോബർ ഏഴ് വരെ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടു. അർബാസ് മെർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരുടെയും കസ്റ്റഡി മൂന്നു ദിവസത്തേക്ക് നീട്ടി. ( aryan khan bail denied ) മയക്കുമരുന്ന് സംഘവുമായി ആര്യാനുള്ള ബന്ധവും പങ്കും അറിയേണ്ടതുണ്ടെന്ന് എൻസിബി സോണൽ മേധാവി സമീർ വാങ്കടെ കോടതിയിൽ അറിയിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് മുംബൈ ചീഫ് മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ആര്യൻ ഖാൻ […]
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു; മരണസംഖ്യ 88,000വും കടന്നു
ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു. രാജ്യത്തെ ആകെ രോഗബാധിതർ 55,62,664 ആയി. 24 മണിക്കൂറിനിടെ 75,083 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,053 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത്. 9,75,861 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗം ഭേദമായവരുടെ എണ്ണം 44,97,868 ആയി. മരണസംഖ്യ 88,935 ആയി. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,01,469 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 9,33,185 […]
സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കർശന മാർഗനിർദേശങ്ങളുമായി പൊലീസ് മേധാവിയുടെ ഉത്തരവ്
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. ലൈംഗീകാതിക്രമം ഉള്‍പ്പടെയുള്ളവയെക്കുറിച്ച് വിവരം ലഭിച്ചാല്‍ ആദ്യം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണം. കഴമ്പുള്ള പരാതികളിൽ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥന് ശിക്ഷിക്കപ്പെടാമെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിൽ പാളിച്ചകൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഡി.ജി.പി വീണ്ടും മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കി ഉത്തരവിറക്കിയത്. ജില്ലാ പോലീസ് മേധാവികൾക്കും എസ്എച്ച്ഒമാർക്കുമടക്കം കൈമാറിയ സുപ്രധാന നിർദ്ദേശങ്ങൾ പ്രകാരം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് വിവരം […]