പ്രമുഖ ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ വോട്ടിന് പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയ. അടുത്തിടെ അക്ഷയ് കുമാര്‍ പ്രധാനമന്ത്രിയുമായി നടത്തിയ അഭിമുഖം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതേ ദിവസം നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെയാണ് താരം അഭിമുഖം ചെയ്യാന്‍ പോയത്. ഇക്കാര്യം മറ്റൊരു അഭിമുഖത്തില്‍ അവതാരകന്‍ അക്ഷയിയോട് ചോദിച്ചപ്പോള്‍ മറുപടി നല്‍കാതെ “ചലിയേ ബേട്ട “ എന്ന് പറഞ്ഞ്മന:പൂര്‍വ്വം താരം ഒഴിഞ്ഞുമാറി. ഇതാണ് പിന്നീട് താരത്തിനെതിരായ ട്രോള്‍ മഴയായി മാറിയത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/05/akshay.jpg?resize=1200%2C642&ssl=1)