India National

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു

24മണിക്കൂറിനിടെ 2,573 കേസുകളും 83 മരണവും റിപ്പോർട്ട് ചെയ്തു

ഇന്ത്യയില്‍ കോവിഡ് വ്യാപനം തുടരുകയാണ്. ആകെ കേസുകൾ 42,836ഉം മരണസംഖ്യ 1.389 ആയി. 11,762 പേർ രോഗമുക്തി നേടി 24മണിക്കൂറിനിടെ 2,573 കേസുകളും 83 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ രോഗബാധിതർ 14,541 ഉം മരണം 583 ഉം കടന്നു. ഡൽഹി സർക്കാർ മദ്യത്തിന് എം.ആര്‍.പിയുടെ 70% വരുന്ന പ്രത്യേക നികുതി ചുമത്തി. ആശ്വസിക്കാവുന്ന കണക്കുകളിലേക്ക് രാജ്യം എത്തിയിട്ടില്ല. അനുദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. മരണം 1400 നോട് അടുത്തു. സങ്കീർണമായ അവസ്ഥയിൽ തന്നെയാണ് മഹാരാഷ്ട്ര .

711 പുതിയ കേസുകളും 35 മരണവുമാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ആകെ കേസ് 14,541 ഉം മരണം 583 ഉം ആയി. ധാരാവിയിൽ രോഗബാധിതർ 632 ൽ എത്തി. ഗുജറാത്തിൽ 376 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 5804 ഉം മരണം മുന്നൂറ്റി പത്തൊൻപതുമായി. ഡൽഹിയിൽ ആകെ കേസുകൾ 4,898 ആണ് .ഡൽഹിയിൽ മദ്യകടകൾക്ക് മുന്നിലേക്ക് അടച്ച് പൂട്ടൽ ലംഘിച്ച് നിരവധി പേരാണ് എത്തുന്നത്. അതിനാൽ സർക്കാർ മദ്യത്തിന് എം.ആര്‍.പിയുടെ 70% വരുന്ന പ്രത്യേക നികുതി ചുമത്തി. രാജസ്ഥാനിൽ രോഗബാധിതരുടെ എണ്ണം മൂവായിരം കടന്നു. ഉത്തർപ്രദേശിൽ ആകെ കേസുകൾ 2766 ആയി. ഗ്രീൻ സോണിൽ 50 ശതമാനം യാത്രക്കാരുമായി ബസുകൾ ഓടാനും ബാർബർ ഷോപ്പുകൾ തുറക്കാനും പശ്ചിമ ബംഗാൾ സർക്കാർ അനുവാദം നൽകി