സൗദിയില്‍ നിന്ന് തിരിച്ചെത്തിയ ബി.ജെ.പി മഹാരാഷ്ട്ര എം.പി സുരേഷ് പ്രഭു സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചു. സൗദിയില്‍ നിന്ന് മടങ്ങിവന്ന അദ്ദേഹം 14 ദിവസത്തേക്കാണ് സ്വന്തം വീട്ടില്‍ ഐസൊലേഷനില്‍ പ്രവേശിച്ചത്. എം.പിയുടെ കൊറോണ വൈറസ് ടെസ്റ്റ് നെഗറ്റീവാണ്.
‘G20 സൗദിഅറേബ്യ’ പരിപാടിക്ക് പോകുന്നതിന് മുമ്പും ശേഷവും കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ടെന്നും എല്ലാം നെഗറ്റീവായിരുന്നുവെന്നും നിലവില്‍ ഐസൊലേഷനിലാണുള്ളതെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.
എല്ലാ യാത്രക്കാരും ആരോഗ്യവകുപ്പിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിക്കുക. സ്വന്തത്തിന്‍റെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുകയെന്നും അദ്ദഹം കൂട്ടിചേര്‍ത്തു.