India National

ബജറ്റിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച

ബജറ്റിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച. ഇന്ന് ബി.എസ്.ഇ 700 പോയന്‍റ് ഇടിഞ്ഞു. നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ച അന്നു തന്നെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഒരു ശതമാനം താഴേക്കു പോയിരുന്നു.നിക്ഷേപകരുടെ 5 ലക്ഷം കോടി രൂപയെങ്കിലും ഓഹരി വിപണിയില്‍ നിന്ന് നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് അവതരണത്തില്‍ പ്രത്യക്ഷത്തില്‍ മാര്‍ക്കറ്റിലെ ബാധിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ വിദേശ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നികുതി വര്‍ധിക്കുമെന്ന് കണ്ടതോടെ ബാങ്കിംഗ് മേഖലയിലുള്ളവര്‍ കൂട്ടത്തോടെ ഓഹരി വിറ്റഴിച്ചതാണ് ഇപ്പോഴത്തെ വിലയിടിവിന്റെ കാരണം. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കിടയില്‍ ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിന്റെ അംഗീകൃത കമ്പനികളുടെ മാര്‍ക്കറ്റ് മൂലധന ശേഖരം 148.43 ലക്ഷം കോടിയിലേക്കു താഴ്ന്നു. ബജറ്റ് പുറത്തുവന്ന വെള്ളിയാഴ്ച ഇത് 153.58 കോടി ആയി താഴ്ന്നിരുന്നു. അതിസമ്പന്നര്‍ക്ക് നികുതി ചുമത്താനുള്ള നീക്കവും 2000ത്തോളം വിദേശ ഓഹരികളെ ബാധിച്ചതായി സൂചനയുണ്ട്. ഇവയില്‍ പലതും വ്യക്തികളുടെ ചുമതലയിലുള്ള ട്രസ്റ്റുകള്‍ ആയിരുന്നു. ചില സൂചനകളുനുസരിച്ച് ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ പ്രമുഖരുടെ ഓഹരി മൂല്യം ഇടിയാനിടയുണ്ടെന്ന പ്രതീക്ഷയില്‍ അമേരിക്കയിലെയും ബ്രിട്ടനിലെയും ബാങ്കിംഗ് മേഖലയില്‍ സജീവമായ ഒരു ഗ്രൂപ്പ് ഇന്ത്യന്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുടെയും ഓഹരികള്‍ നേരത്തെ തന്നെ ഷെയറുകള്‍ കൈക്കലാക്കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യക്കു പുറമെ ചൈന, ജപ്പാന്‍, കൊറിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും സ്‌റ്റോറ്റ് മാര്‍ക്കറ്റില്‍ ഇടിവിന്റെ സൂചനകള്‍ കാണാനുണ്ട്. ബ്രിട്ടനിലെ ഓഹരി മാര്‍ക്കറ്റ് മാത്രമാണ് പിടിച്ചു നിന്നത്. യു.എസ്. മാര്‍ക്കറ്റ് അപകടത്തിന്റെ വക്കിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. എന്തായാലും കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ബാങ്കിംഗ് മേഖലയില്‍ ഓഹരി നിക്ഷേപം നടത്തിയവര്‍ക്ക് ഇത്രയും കനത്ത തോതില്‍ ധനനഷ്ടം സംഭവിക്കുന്നത്. ഇപ്പോള്‍ നഷ്ടപ്പെട്ട 5 ലക്ഷം കോടി രൂപക്കു പുറമെ വരും ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്.