അതിതീവ്ര ചുഴലിക്കാറ്റായി മാറി ഫോണി ഒഡീഷ തീരത്തോട് അടുക്കുന്നു. തീരപ്രദേശത്ത് നിന്നുള്‍പ്പെടെ എട്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്ത് അതിശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒഡീഷയിലെ 19 ജില്ലകളിലും പശ്ചിമ ബംഗാള്‍, ആന്ധ്ര സംസ്ഥാനങ്ങളിലുമാണ് കാറ്റ് വീശുക. ഉച്ചക്ക് ശേഷം കാറ്റ് തീരത്തോടടുക്കും. അതി ശക്തമയ മഴയുമുണ്ടാകും. ഒഡീഷയിലും പശ്ചിമ ബംഗാളിലും ആന്ധ്രയിലെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് അഞ്ച് വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കി.
എട്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നൂറുകണക്കിന് ട്രെയിനുകള്‍ റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു.1999ലുണ്ടായ ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ പതിനായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്യ.