രാജ്യത്തെ മൊത്തം വോട്ടര്‍മാരില്‍ 15 ശതമാനവും മുസ്ലിം വോട്ടര്‍മാരില്‍ 25 ശതമാനവും വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താണെന്ന അമ്പരപ്പിക്കുന്ന കണക്കുകളുമായി പഠനറിപ്പോര്‍ട്ട്. ആകെ വോട്ടര്‍മാരില്‍ 12.7 കോടി പേര്‍ക്കും മുസ്ലിംകളില്‍ മൂന്നുകോടിക്കും വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ ഐ.ടി വിദഗ്ധനായ ഖാലിദ് സെയ്ഫുല്ല ചൂണ്ടിക്കാട്ടുന്നു. 20 കോടി വരുന്ന ദലിത് വോട്ടര്‍മാരില്‍ നാലു കോടിയും വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താണെന്ന ഞെട്ടിക്കുന്ന കണക്കും അദ്ദേഹം അവതരിപ്പിക്കുന്നു.
വോട്ടര്‍പട്ടികയില്‍നിന്ന് എത്ര മുസ്ലിംകളും ദലിതരും പുറത്തായിട്ടുണ്ടെന്ന, സെയ്ഫുല്ല സി.ഇ.ഒ ആയ ഹൈദരാബാദിലെ റേ ലാബ്‌സ് നടത്തിയ പഠനത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇത്രയും പേര്‍ ജനാധിപത്യ പ്രക്രിയയില്‍നിന്ന് പുറന്തള്ളപ്പെട്ടതായി കണ്ടെത്തിയത്. വോട്ടര്‍ പട്ടികയില്‍നിന്ന് പല കാരണങ്ങള്‍ കൊണ്ടും പുറന്തള്ളപ്പെട്ടവര്‍ക്ക് സഹായകമാകുന്ന ‘മിസ്സിങ് വോട്ടര്‍ ആപ്’ എന്ന മൊബൈല്‍ ആപ്പിന്റ സ്ഥാപകന്‍ കൂടിയാണ് ഇദ്ദേഹം. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങനെയാണ് ഇത്രയും ആളുകള്‍ ഒഴിവാക്കപ്പെടുന്നതെന്നും തെന്റ സൗജന്യ ആപ് വഴി ഇതിനെ എങ്ങനെ മറികടക്കാമെന്നും, സെയ്ഫുല്ല വിശദീകരിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വോട്ടര്‍പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ പുറത്തായതു സംബന്ധിച്ച അന്വേഷണത്തിലാണ് ഇതിെന്റ വ്യാപ്തി കണ്ടെത്തിയതെന്ന് അദ്ദേഹം പറയുന്നു. 16 നിയമസഭ മണ്ഡലങ്ങളിലെങ്കിലും ഇതുപോലെ മുസ്ലിം വോട്ടര്‍മാര്‍ പുറത്തായിട്ടുണ്ടെന്നും ഈ മണ്ഡലങ്ങളിലെല്ലാം ബി.ജെ.പി ജയിച്ചത് 3000 ത്തില്‍ താഴെ വോട്ടുകള്‍ക്കാെണന്നതും കാണണം.
ഈ അന്വേഷണത്തിന്റ ഫലമായാണ് ‘മിസ്സിങ് വോട്ടര്‍ ആപ്’ വികസിപ്പിച്ചത്. മണ്ഡലത്തിലെ ഓരോ പ്രദേശത്തിെന്റയും തെരുവുകളുടെയും പേരുകള്‍, അവിടങ്ങളിലെ ഓരോ വീടുകള്‍, ഓരോ വീട്ടിലെയും വോട്ടര്‍മാരുടെ എണ്ണം എന്നിവയെല്ലാം ഈ ആപ്പിലുണ്ട്. ഇതുവഴി പട്ടികയില്‍ പേരില്ലാത്തവരെ കണ്ടെത്താനും അവരെ ചേര്‍ത്താനും സാധിക്കും. കഴിഞ്ഞ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് 18 ലക്ഷം മുസ്‍ലിം പേരുകള്‍ വോട്ടര്‍പട്ടികയില്‍ ഇല്ലാതെപോയതായി കണക്കുകള്‍ കാണിച്ചെന്നും ഇതേ തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകരുടെ ശ്രമഫലമായി ഈ ആപ് ഉപയോഗിച്ച് 12 ലക്ഷേത്താളം പേരെ പുതുതായി പട്ടികയില്‍ ചേര്‍ത്തുെവന്നും സെയ്ഫുല്ല പറഞ്ഞു. മുസ്ലിംകളും ദലിതുകളും അസാധാരണമാം വിധം ഇങ്ങനെ പുറന്തള്ളപ്പെടാന്‍ വിവിധ കാരണങ്ങളാണ് സെയ്ഫുല്ല ചൂണ്ടിക്കാട്ടുന്നത്.
തങ്ങള്‍ക്ക് എതിരുള്ളവരെ പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ ചില രാഷ്ട്രീയക്കാര്‍ ഫോറം 7 ദുരുപയോഗം ചെയ്യുന്നത് ഒരു കാരണമാണ്. പേരു ചേര്‍ക്കേണ്ട ബ്ലോക്ക് തല ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവും അനാസ്ഥയും മറ്റൊരു കാരണമാണ്. വിദ്യാഭ്യാസമില്ലായ്മയും സാംസ്‌കാരികവും ഭാഷാപരവുമായ വ്യത്യാസവുമെല്ലാം ഇതില്‍ സ്വാധീനിക്കുന്നു. ഇതിനെല്ലാം പുറമെ, മുസ്ലിം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് പുറന്തള്ളാന്‍ ആസൂത്രിതമായ ശ്രമങ്ങളും നടക്കുന്നുവെന്ന് ചിന്തിക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഒരു പ്രദേശത്തെ പ്രത്യേക സമുദായത്തെ മുഴുവനായി പുറന്തള്ളാനും ശ്രമങ്ങളുണ്ടാകുന്നു.
”നാലു വോട്ടര്‍മാരുള്ള, ഉത്തര്‍പ്രദേശിലെ ഒരു മുസ്‍ലിം കുടുംബമാണ് നിങ്ങളുടേത് എങ്കില്‍ മൂന്നു ആളുകളുടെ പേരു മാത്രമേ പട്ടികയില്‍ വരാന്‍ സാധ്യതയുള്ളൂ എന്നും നാലാമത്തെ പേര് ചേര്‍ക്കാതിരിക്കുകയോ കാണാതിരിക്കുകയോ ചെയ്യും എന്ന് ഫ്രണ്ട്ലൈന്‍ മാസിക റിപ്പോര്‍ട്ട് ചെയ്തിരുന്ന കാര്യവും സെയ്ഫുല്ല എടുത്തു പറഞ്ഞു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുമെല്ലാം ഒഴിവാക്കലുകള്‍ ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.