ബാല്കോട്ടില് ജയ്ശെ ക്യാമ്പുകള് തകര്ത്ത ഇന്ത്യന് വ്യോമസേനയുടെ മിന്നലാക്രമണത്തെ അഭിനന്ദിച്ച് ഇന്ത്യന് കായിക താരങ്ങള്. ക്രിക്കറ്റ് താരങ്ങളായ സച്ചിന് ടെണ്ടുല്ക്കര്, ഗൗതം ഗംഭീര്, വീരേന്ദര് സെവാഗ്, മുഹമ്മദ് കൈഫ്, ബാഡ്മിന്റണ് താരം സൈന നെഹ്വാള് തുടങ്ങി നിരവധി താരങ്ങള് വ്യോമസേനയെ അഭിനന്ദിച്ചു.
Related News
ലേ ലഡാക്കിൽ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി
ലേ ലഡാക്കിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്ട്ട് ചെയ്തത്. ഇന്നു പുലർച്ചെ 4.33ഓടെയാണു സംഭവം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂനിരപ്പില്നിന്ന് അഞ്ചു കി.മീറ്റർ താഴെയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി(എൻ.സി.എസ്) അറിയിച്ചു. ജമ്മു കശ്മീരിലെ അയൽപ്രദേശമായ കിഷ്ത്വാറിലും 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി എൻ.സി.എസ് അറിയിച്ചു. പുലർച്ചെ 1.13ഓടെയാണ് ഇവിടെ പ്രകമ്പനമുണ്ടായത്.
കൂനൂർ ഹെലികോപ്റ്റർ അപകടം ; ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗും മരണത്തിന് കീഴടങ്ങി
സംയുക്താ സേനാ മേധാവി ബിപിൻ റാവത്തിന്റെയും മറ്റ് പന്ത്രണ്ട് പേരുടെയും മരണത്തിൽ കലാശിച്ച കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തില് ഗുരുതരമായ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗും മരണത്തിന് കീഴടങ്ങി. (Varun Singh) ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയില്നിന്ന് ബെംഗളൂരുവിലെ കമാന്ഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ഇതോടെ ബിപിൻ റാവത്തിനൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും മരണത്തിന് കീഴടങ്ങി.
ഇന്ധനനികുതി കുറയ്ക്കണം; ബിജെപി ഇതര സംസ്ഥാനങ്ങളെ വിമര്ശിച്ച് പ്രധാനമന്ത്രി
ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി ഇതര പാര്ട്ടികള് ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങള് നികുതി കുറയ്ക്കാന് തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്ക്കാരിന്റെ നികുതി വരുമാനത്തില് നിന്ന് 42 ശതമാനം സംസ്ഥാനങ്ങള്ക്ക് നല്കുന്നുണ്ട്. നികുതി കുറയ്ക്കാത്ത ചില സംസ്ഥാനങ്ങള് അധിക വരുമാനമുണ്ടാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തമിഴ്നാട്, മഹാരാഷ്ട്ര, ബംഗാള്, കേരളം, ജാര്ഖണ്ഡ്, തെലങ്കാന ഉള്പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് വിമര്ശനം നടത്തിയത്. ഈ സംസ്ഥാനങ്ങള് ഇന്ധന നികുതി കുറയ്ക്കാന് ഇതുവരെ തയ്യാറായിട്ടില്ല. […]