തെരഞ്ഞെടുപ്പു പ്രചാരണം ശക്തമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ മോദി തെരഞ്ഞെടുപ്പു റാലികളെ അഭിസംബോധന ചെയ്യും. ഒഡീഷ, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് മോദി പങ്കെടുക്കുന്ന പ്രചാരണ റാലികള്‍. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഇന്ന് പശ്ചിമബംഗാളിലെയും ബിഹാറിലെയും പ്രചാരണ പരിപാടികളിലാണ് പങ്കെടുക്കുന്നത്. ഇന്നലെ മൂന്ന് സംസ്ഥാനങ്ങളില്‍ പ്രചരണ റാലികള്‍ക്ക് നേതൃത്വം കൊടുത്ത ശേഷമാണ് പ്രധാനമന്ത്രി ഇന്നും അതേ വേഗതയില്‍ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുന്നത്. അമിത്ഷാ ഇന്നലെ അസമിലെ പ്രചരണ പരിപാടികളില്‍ പങ്കെടുത്തു.
Related News
ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുണ്ടായ അപകടം; മരണസംഖ്യ 35 ആയി
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുണ്ടായ സംഭവത്തില്‍ മരണസംഖ്യ 35 ആയി. 18ഓളം പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ കിണറിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തെരച്ചില്‍ തുടരുകയാണ്. ആര്‍മി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ടെന്ന് കളക്ടര്‍ ടി.ഇളയരാജ അറിയിച്ചു. സംഭവത്തെ കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് ജില്ല ഭരണകൂടം കൈമാറി. കാലപ്പഴക്കമുള്ള സ്ലാബിന് മുകളില്‍ കൂടുതല്‍ ആളുകള്‍ കയറി നിന്നതാണ് അപകട കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. രാമ നവമി ആഘോഷത്തെ […]
സൗദിയിലെ അബഹ വിമാനത്താവള ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച് സൗദി വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സിറിയന്‍ പൊരന് കൊല്ലപ്പെട്ടു. അബഹ വിമാനത്താവളത്തിലേക്കെത്തിയ മിസൈല്‍ യാത്രക്കാര്‍ പുറപ്പെടുന്ന ഗേറ്റിന് പുറത്താണ് പതിച്ചത്. പരിക്കേറ്റ 21ല്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് സൌദി സഖ്യസേന അറിയിച്ചു. മലപ്പുറം സ്വദേശിയുടെ പരിക്ക് സാരമല്ലെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരുണ്ട് പരിക്കേറ്റവരില്‍. രണ്ട് ഈജിപ്ഷ്യന്‍ പൌരന്മാരും ബംഗ്ലാദേശ് പൌരന്മാരുമുണ്ട്. ഇന്നലെ രാത്രി 9.10ന് അബഹയില്‍ ലാന്‍ഡ് […]
ഞെട്ടിച്ച് മോറിസ്; റെക്കോര്‍ഡ് തുകയ്ക്ക് രാജസ്ഥാനില്‍
ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി രാജസ്ഥാന് റോയല്‍സ്. 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മോറിസിനെ 16.25 കോടിക്കാണ് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സായിരുന്നു മോറിസിനായി ആദ്യ രംഗത്ത് എത്തിയത്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും താരത്തിനായി രംഗത്ത് എത്തിയതോടെ ലേലം മുറുകി. ഒടുവില്‍ വമ്പന്‍ വില കൊടുത്ത് മോറിസിനെ രാജസ്ഥാനാണ് ടീമിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി 42 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട് 33 കാരനായ ക്രിസ് മോറിസ്. 23 ടി20 കളിലും മോറിസ് ദക്ഷിണാഫ്രിക്കയ്ക്കായി പാഡ് കെട്ടി. […]