ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‍ലാമിയെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. രാജ്യവിരുദ്ധ-വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നിരോധനെമന്ന് അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ ഉന്നതതല യോഗത്തിനുശേഷം ആഭ്യന്തര മന്ത്രാലയമാണ്, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ (യു.എ.പി.എ) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം.
വിഘടനവാദ സംഘടനയായ കശ്മീര്‍ ജമാഅത്തെ ഇസ്‍ലാമി രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുെവന്നും തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നുെവന്നും ഇതു സംബന്ധിച്ച് ഇറക്കിയ ഉത്തരവില്‍ പറയുന്നു. പുല്‍വാമ ആക്രമണത്തിെന്റ പശ്ചാത്തലത്തില്‍ വിവിധ വിഘടനവാദ സംഘടനകള്‍ക്കെതിരെ സുരക്ഷാസേന നടപടി ആരംഭിച്ചിരുന്നു. തുടര്‍ന്ന് ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‍ലാമിയുടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റിലുമായിരുന്നു.