എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്താതിരിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി വരുന്നതില്‍ എതിര്‍പ്പില്ല. പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായത്തിലെത്തിയാല്‍ നേതൃത്വം ഏറ്റെടുക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പട്നയിലെ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികരണം.
Related News
അഭിമന്യു വധക്കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് നല്കാന് ഉത്തരവ്
അഭിമന്യു വധക്കേസിലെ പ്രധാന തെളിവായ സി.സി.ടി.വി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതി നിർദേശം. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് രണ്ടാം പ്രതി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ദൃശ്യങ്ങള്‍ നല്‍കണമെന്ന ആവശ്യം തള്ളിയ കീഴ്ക്കോടതി വിധിക്കെതിരെയാണ് പ്രതി ജിസാല്‍ റസാഖ് കോടതിയെ സമീപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി എസ്ആര്‍വി ക്രോസ് റോഡിലെ സിലോണ്‍ ബേക്ക് ഹൗസ്, തോപ്പുംപടിയിലെ പെട്രോള്‍ പമ്പ്, വിദ്യാഭ്യാസ സ്ഥാപനമായ കോര്‍പറേറ്റ് എഡ്യുക്കേറ്റര്‍ എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ ചിലതില്‍ അക്രമികളുടെ ദൃശ്യങ്ങളുണ്ടെന്നും ഇതിന്റെ […]
ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്ന് വി.മുരളീധരന്
ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. പാര്‍ട്ടിക്ക് പണം നല്‍കുന്നവരെ വിളിച്ച് വിരുന്ന് കൊടുക്കുന്ന പരിപാടിയായി മാറി. സി.എ.എക്കെതിരെ പ്രമേയം പാസാക്കിയ സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും വി.മുരളീധരന് ഡല്‍ഹിയില്‍ പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ലോക കേരള സഭ പരാജയമാണെന്നാരോപിച്ചാണ് യു.ഡി.എഫും പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം നാളെയാണ് സമാപിക്കുന്നത്. ഇന്ത്യയടക്കം 47 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
കേന്ദ്ര ബജറ്റ്; ക്ഷേമപദ്ധതികളില്‍ ഉറ്റുനോക്കി രാജ്യം
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നതിന് കാര്‍ഷിക, വ്യവസായ, സര്‍വീസ് മേഖലകളില്‍ ഗവണ്മെന്റ് നിര്‍ണായകമായ എന്ത് പദ്ധതികളാണ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കുന്നതെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സര്‍ക്കാറിന്റെ ചെലവുകളില്‍ മാത്രമാണ് ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയത്. സ്വകാര്യ ഉപഭോഗവും നിക്ഷേപവും താഴേക്കു പോയതാണ് നിലവിലുളള ചിത്രം. സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ താഴേക്കു പോകുന്നതനുസരിച്ച് മേഖലയുടെ മൊത്തത്തിലുള്ള ആവശ്യങ്ങളും മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ഏതെങ്കിലുമൊരു മേഖലയില്‍ മാത്രമായി കേന്ദ്രീകരിച്ച് സാമ്പത്തിക മാന്ദ്യത്തെ ചെറുക്കാനാവില്ലെന്നാണ് വിദഗ്ധര്‍ […]