പ്രമുഖ ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വോട്ടിന് പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയ. അടുത്തിടെ അക്ഷയ് കുമാര്‍ പ്രധാനമന്ത്രിയുമായി നടത്തിയ അഭിമുഖം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതേ ദിവസം നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെയാണ് താരം അഭിമുഖം ചെയ്യാന്‍ പോയത്. ഇക്കാര്യം മറ്റൊരു അഭിമുഖത്തില്‍ അവതാരകന് അക്ഷയിയോട് ചോദിച്ചപ്പോള്‍ മറുപടി നല്‍കാതെ “ചലിയേ ബേട്ട “ എന്ന് പറഞ്ഞ്മന:പൂര്‍വ്വം താരം ഒഴിഞ്ഞുമാറി. ഇതാണ് പിന്നീട് താരത്തിനെതിരായ ട്രോള്‍ മഴയായി മാറിയത്.
Related News
അതിവേഗ സ്പെഷ്യല്‍ കോടതികള്‍ക്ക് അനുമതിയെന്ന് കെ.കെ ശൈലജ
കേരളത്തില്‍ 28 പോക്സോ അതിവേഗ സ്പെഷ്യല്‍ കോടതികള്‍ ആരംഭിക്കാന്‍ കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പോക്സോ കോടതികള്‍ സ്ഥാപിക്കുന്നത്. കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പശ്ചാതലത്തിലാണ് കോടതികള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിലിരിക്കുന്നതും വിചാരണഘട്ടത്തിലിരിക്കുന്നതുമായ നിരവധി കേസുകളാണ് സംസ്ഥാനത്തുള്ളത്. ഈ കേസിന്റെ നടപടികള്‍ക്ക് കാലതാമസം വരുന്നെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാറിനെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ […]
19കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ബി.ജെ.പി പ്രവര്‍ത്തകനടക്കം നാല് പേര്‍ക്കെതിരെ കേസ്, പ്രതികള്‍ ഒളിവില്‍
മധ്യപ്രദേശിലെ ഷഹ്ദോലില്‍ 19കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനടക്കം നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിന് ഇതുവരെയും അക്രമികളെ പിടികൂടാനായിട്ടില്ല. യുവതിയെ ഫെബ്രുവരി 18 മുതലാണ് വീട്ടില്‍ നിന്നും കാണാതാകുന്നത്. ഫെബ്രുവരി 21ന് യുവതിയെ വീടിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലീസിനെ സമീപിക്കുകയും ചെയ്തു. തന്നെ കാറില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ജെയ്ത്പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഫാം ഹൌസില്‍ കൊണ്ടുപോയി അക്രമികള്‍ […]
സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ; ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ല
കേന്ദ്രസർക്കാരുമായുള്ള ഒന്‍പതാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ. 17ന് കൂടുതൽ സമര പ്രഖ്യാപനങ്ങൾ ഉണ്ടാകും. റിപ്പബ്ലിക് ദിനത്തിൽ നിശ്ചയിച്ച ട്രാക്ടർ റാലിയിൽ മാറ്റമില്ലെന്നും കർഷക സംഘടനകൾ ആവർത്തിച്ചു. റാലി സമാധാനപരമായിരിക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് കർഷരുടെ മറുപടി. ഭേദഗതികളിൽ ചർച്ചയാകാമെന്ന കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ നിർദേശം കർഷകർ ഇന്നലെ തള്ളിയിരുന്നു. നിയമം റദ്ദാക്കുന്ന നടപടികളിലാകണം ചർച്ചയെ നിലപാട് കർഷക സംഘനകൾ ആവർത്തിച്ചു. ഭേദഗതികളിലെ ആശങ്കകൾ ചർമ്മ ചെയ്യാമെന്നായിരുന്നു കേന്ദ്ര […]