വന്ദേഭാരത് മിഷനിലൂടെ 20,000 പ്രവാസികളെ തിരിച്ചെത്തിക്കാനായെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു
ലോക്ക്ഡൌണിന് ശേഷമുള്ള രാജ്യത്തെ ആഭ്യന്തര വിമാന യാത്രകള്‍ക്ക് ചെലവേറും. കുറഞ്ഞനിരക്കും കൂടിയ നിരക്കും സര്‍ക്കാര്‍ തീരുമാനിക്കും. യാത്രാദൈര്‍ഘ്യം അനുസരിച്ച് വ്യോമപാതയെ ഏഴ് വിഭാഗമായി തിരിച്ചാണ് നിരക്ക് നിശ്ചയിക്കുക.
മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക് 3500 രൂപയാക്കുമെന്ന് മന്ത്രി ഹര്‍ദീപ് സിംഗ് പൂരി അറിയിച്ചു. നിലവില്‍ 2500 രൂപയാണ് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള കുറഞ്ഞ നിരക്ക്.
ശരാശരി ടിക്കറ്റ് നിരക്കിനേക്കാൾ താഴെ 40% ടിക്കറ്റ് വിൽക്കണം. വന്ദേഭാരത് മിഷനിലൂടെ 20,000 പ്രവാസികളെ തിരിച്ചെത്തിക്കാനായെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. മുന്‍ഗണനാ ക്രമത്തിലാണ് ആളുകളെ കൊണ്ടുവരുന്നതെന്നും വ്യോമയാനമന്ത്രി. നിബന്ധനകളോടെ ആഭ്യന്തര സര്‍വീസ് ആരംഭിക്കും.