ബാല്കോട്ടില് ജയ്ശെ ക്യാമ്പുകള് തകര്ത്ത ഇന്ത്യന് വ്യോമസേനയുടെ മിന്നലാക്രമണത്തെ അഭിനന്ദിച്ച് ഇന്ത്യന് കായിക താരങ്ങള്. ക്രിക്കറ്റ് താരങ്ങളായ സച്ചിന് ടെണ്ടുല്ക്കര്, ഗൗതം ഗംഭീര്, വീരേന്ദര് സെവാഗ്, മുഹമ്മദ് കൈഫ്, ബാഡ്മിന്റണ് താരം സൈന നെഹ്വാള് തുടങ്ങി നിരവധി താരങ്ങള് വ്യോമസേനയെ അഭിനന്ദിച്ചു.
Related News
കേരളത്തിലെ ക്വാറികളുടെ ദൂരപരിധി വിഷയത്തിൽ ഏഴംഗ വിദഗ്ധ പഠന സമിതി രൂപീകരിച്ച് ദേശീയ ഹരിത ട്രൈബ്യുണൽ
കേരളത്തിലെ ക്വാറികളുടെ ദൂരപരിധി വിഷയത്തിൽ ഏഴംഗ വിദഗ്ധ പഠന സമിതി രൂപീകരിച്ച് ദേശീയ ഹരിത ട്രൈബ്യുണൽ. ഖനനത്തിനായി സ്ഫോടനം നടത്തുന്ന ക്വാറികൾ ജനവാസകേന്ദ്രത്തിൽ നിന്ന് ഇരുനൂറ് മീറ്ററും, അല്ലാത്തവ നൂറ് മീറ്ററും ദൂരപരിധി പാലിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യുണൽ ഉത്തരവിനെതിരെ ക്വാറി ഉടമകൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് നടപടി.
മോദി സ്റ്റേഡിയത്തിൽ ഒരു ഭാഗത്ത് അദാനി, മറുഭാഗത്ത് റിലയൻസ്; മൈതാനത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയത്. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റിയാണ് സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നൽകിയത്. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പ് തീർത്തും അപ്രതീക്ഷിതമായാണ് സ്റ്റേഡിയത്തിന്റെ പേരുമാറ്റൽ ചടങ്ങ് നടന്നത്. പുതുക്കിപ്പണിത സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജ്ജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റേഡിയം സമുച്ചയത്തിൽ സർദാൽ […]
പൊലീസിന്റെ ആണിപ്പലകയ്ക്കു മുന്നിൽ പൂക്കൾ വച്ച്, റോഡിൽ വിത്തിറക്കി കർഷകർ
റോഡിൽ സ്ഥാപിച്ച ബാരിക്കേഡുകൾക്കും സിമന്റ് ചുമരുകൾക്കുമുള്ള മറുപടിയാണ് ഇതെന്ന് കർഷകർ ന്യൂഡൽഹി: ഡൽഹിയിലേക്ക് പ്രവേശിക്കാതിരിക്കാനായി അതിർത്തിയിൽ ഉറപ്പിച്ച ആണിപ്പലകയ്ക്കു മുന്നിൽ പൂക്കൾ നിരത്തി വച്ച് കർഷകർ. ഗാസിപ്പൂർ അതിർത്തിയിലാണ് കർഷകർ പൂച്ചെടികൾ വച്ചത്. റോഡിൽ സ്ഥാപിച്ച ബാരിക്കേഡുകൾക്കും സിമന്റ് ചുമരുകൾക്കുമുള്ള മറുപടിയാണ് ഇതെന്ന് കർഷകർ പറഞ്ഞു. ‘കർഷകർക്കായി പൊലീസ് ഇരുമ്പാണികളാണ് വച്ചത്. ഞങ്ങൾ അവർക്ക് പൂക്കൾ നൽകാൻ തീരുമാനിച്ചു’ എന്നാണ് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് ഇതേക്കുറിച്ച് പ്രതികരിച്ചത്. പ്രതീകാത്മകമെന്ന രീതിയിലാണ് അതിർത്തിയിൽ പൂക്കൾ […]