തെരഞ്ഞെടുപ്പു പ്രചാരണം ശക്തമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ മോദി തെരഞ്ഞെടുപ്പു റാലികളെ അഭിസംബോധന ചെയ്യും. ഒഡീഷ, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് മോദി പങ്കെടുക്കുന്ന പ്രചാരണ റാലികള്‍. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഇന്ന് പശ്ചിമബംഗാളിലെയും ബിഹാറിലെയും പ്രചാരണ പരിപാടികളിലാണ് പങ്കെടുക്കുന്നത്. ഇന്നലെ മൂന്ന് സംസ്ഥാനങ്ങളില്‍ പ്രചരണ റാലികള്‍ക്ക് നേതൃത്വം കൊടുത്ത ശേഷമാണ് പ്രധാനമന്ത്രി ഇന്നും അതേ വേഗതയില്‍ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുന്നത്. അമിത്ഷാ ഇന്നലെ അസമിലെ പ്രചരണ പരിപാടികളില്‍ പങ്കെടുത്തു.
