നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ഞായറാഴ്ചയാണ് യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പ് നടന്നത്.
ഗുജറാത്ത് യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എന്‍.എസ്.യു.ഐ)ക്ക് ഗംഭീര വിജയം. എ.ബി.വി.പിക്കെതിരെയാണ് എന്‍.എസ്.യു.ഐ മികച്ച വിജയം സ്വന്തമാക്കിയത്. എട്ടു സീറ്റുകളില്‍ ആറു സീറ്റും എന്‍.എസ്.യു.ഐ നേടി.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാട്ടില് നിന്നുള്ള വിദ്യാർഥികൾ ബി.ജെ.പിയുടെ വിഭജന നയങ്ങൾ പാടേനിരസിക്കുകയും ഐക്യ ഇന്ത്യ എന്ന പ്രത്യയശാസ്ത്രം തിരഞ്ഞെടുക്കുകയും ചെയ്തു. ഗുജറാത്ത് യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പില്‍ 8 സീറ്റുകളിൽ 6 എണ്ണവും എൻ.എസ്.യു.ഐ നേടി” എന്ന് തങ്ങളുടെ വിജയത്തെക്കുറിച്ച് എൻ.എസ്.യു.ഐ ട്വീറ്റ് ചെയ്തു. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ഞായറാഴ്ചയാണ് യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പ് നടന്നത്.